ശരീരത്തിലെ ചൂടുകൊണ്ട് വൈദ്യുതിയോ!! തീ പിടിപ്പിക്കുന്ന ഈ കണ്ടുപിടുത്തം എന്താണ്?

ശരീരത്തിലെ ചൂടിനെ വൈദ്യുതിയാക്കിമാറ്റുന്ന സ്മാര്‍ട്ട് വാച്ചുകള്‍

dot image

താപത്തെ നേരിട്ട് വൈദ്യുതിയാക്കിമാറ്റുന്ന തെര്‍മ്മോ ഇലക്ട്രിക് ജനറേറ്റര്‍ (TEG) അടങ്ങിയിരിക്കുന്ന സ്മാര്‍ട്ട് വാച്ചിന് ശരീരത്തിലെ ചൂടിനെ എല്‍ ഇഡി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതിയാക്കി മാറ്റാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ഹാർബിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടാണ് ഇക്കാര്യം പറയുന്നത്. ഏകദേശം 115 മില്ലിമീറ്റര്‍ നീളവും 30 മില്ലി മീറ്ററില്‍ താഴെ വീതിയും ഉള്ള ഒരു റിസ്റ്റ് ബാന്‍ഡാണിത്. ഈ ഉപകരണത്തിന് 20.6മൈക്രാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിലൂടെ ഈ റിസ്റ്റ് ബാന്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു എല്‍ ഇഡി പ്രവര്‍ത്തിക്കും.

ശരീരത്തിലെ ചൂടില്‍നിന്ന് ഊര്‍ജ്ജം ശേഖരിക്കുവാനും ചെറിയ ഇലക്‌ട്രോണിക്‌സ് പവര്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള വൈദ്യുതിയാക്കി മാറ്റാനും കഴിയുന്ന ഒരു പ്രോട്ടോ ടൈപ്പ് ഉപകരണമാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.ഈ സ്മാര്‍ട്ട് വാച്ച് കെട്ടിക്കഴിയുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിലെ ചൂട് ഉപയോഗിച്ച് എല്‍ഇഡി പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ ഉപകരണം ധരിക്കുന്നതിന് പുറമേ മറ്റ് ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാന്‍ കഴിയും. ഇത് ചൂടുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ഘടിപ്പിക്കാനാവും. പ്രേത്യേകിച്ച് സെര്‍വ്വറുകളിലും കമ്പ്യൂട്ടിംഗ് ഉപകരണങ്ങളും പോലെ ചൂട് ഉത്പാദിപ്പിക്കുന്ന ഡാറ്റാ സെന്ററുകളില്‍ സഹായകമാകും. ചൈനയിലെ ഹാര്‍ബിന്‍ ഇന്‍സിസ്‌ററ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്വിയാന്‍ ഷാങ്, മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ UW പോസ്റ്റ് ഡോക്ടറല്‍ പണ്ഡിതനായ ഹലില്‍ ടൈറ്റിക് എന്നിവരാണ് പഠനത്തിന്റെ രചയിതാക്കള്‍.

Content Highlights : Researchers have developed a prototype device that can harvest energy from body heat and convert it into electricity that can be used to power small electronics

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us