റെഡ്മിയുടെ ഏറ്റവും പുതിയ നോട്ട് 14 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മികച്ച ക്യാമറയും AI സവിശേഷതകളും ഉള്ള റെഡ്മി നോട്ട് 14 പ്രോ 5 ജി, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 എന്നീ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 14 5ജിയാണ് ഇതില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നത്. ഇതിന്റെ 6GB+ 128GB അടിസ്ഥാന മോഡല്‍ 18,999 രൂപ പ്രാരംഭ വിലയില്‍ എത്തുന്നു. അതേപോലെ നോട്ട് 14 പ്രോ 24,999 രൂപ അടിസ്ഥാന വിലയിലും നോട്ട് 14 പ്രോ പ്ലസ് മോഡല്‍ 30,999 രൂപ അടിസ്ഥാന വിലയിലുമാണ് എത്തിയിരിക്കുന്നത്.
റെഡ്മി നോട്ട് 14 Pro+ 5G 8GB+128GB പതിപ്പിന് 29,999 രൂപയ്ക്കും 8GB+256GB വേരിയന്റിന് 31,999 രൂപയ്ക്കും 12GB+512GB ഓപ്ഷന് 34,999 രൂപയ്ക്കും ഓഫറുകള്‍ ഉള്‍പ്പെടെ ലഭ്യമാകും. റെഡ്മി നോട്ട് 14 Pro 5G 8GB+128GB പതിപ്പ് 23,999 രൂപയ്ക്കും 8GB+256GB ഓപ്ഷന് 25,999 രൂപയ്ക്കും ഓഫറുകള്‍ ഉള്‍പ്പെടെ ലഭ്യമാകും. റെഡ്മി നോട്ട് 14 5G 6GB+128GB വേരിയന്റ് 17,999 രൂപയ്ക്കും 8GB+128GB പതിപ്പ് 18,999 രൂപയ്ക്കും 8GB+256GB ഓപ്ഷന് 20,999 രൂപയ്ക്കും ഓഫറുകള്‍ ഉള്‍പ്പെടെ ലഭ്യമാകും. Redmi Note 14 5G സീരീസ് Mi.com, Amazon.in, Xiaomi റീട്ടെയില്‍ സ്റ്റോറുകളിലും 2024 ഡിസംബര്‍ 13 മുതല്‍ ലഭ്യമാകും.
റെഡ്മി നോട്ട് 14 5ജിയുടെ പ്രധാന ഫീച്ചറുകള്‍: ഒക്ട കോര്‍ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കള്‍) മീഡിയടെക് ഡൈമെന്‍സിറ്റി 7025 അള്‍ട്രാ 6nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. ആഗോളതലത്തില്‍ ഈ ചിപ്‌സെറ്റ് അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഇത്. നോട്ട് 14 5ജിയില്‍ 6.67-ഇഞ്ച് FHD+ (1080×2400 പിക്‌സലുകള്‍) 60/90/120Hz റിഫ്രഷ് റേറ്റ് ഉള്ള സൂപ്പര്‍ AMOLED ഡിസ്‌പ്ലേ, 2100 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 1920Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 10-ബിറ്റ് കളര്‍ ഡെപ്ത്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഉണ്ട്. IMG BXM-8-256 ജിപിയു, 6GB / 8GB LPDDR4X റാം, 8GB വരെ വെര്‍ച്വല്‍ റാം, 128GB / 256GB UFS 2.2 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ ഒഎസില്‍ ആണ് പ്രവര്‍ത്തനം. 2 ആന്‍ഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും.
Content Highlights: Redmi Note 14 Pro, Redmi Note 14 Pro+ launched in India: Price, specs and all you need to know