ടെസ്‌ല സിഇഒ ഇലോൺ മസ്‌കിൻ്റെ ഒരു പഴയകാല വീഡിയോയാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാവിഷയം. 1998ൽ മസ്ക് നടത്തിയ ഒരു പ്രവചന വീഡിയോയാണ് പ്രചാരം നേടുന്നത്. എന്താണ് ആ വീഡിയോ എന്ന് അറിയണ്ടേ? ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഈ ഇൻ്റർനെറ്റ് രീതി വലിയ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം അന്നേ പ്രവചിച്ചിരുന്നു. 26 വർഷം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മസ്ക് ഈ കാര്യങ്ങളെല്ലാം പറയുന്നത്. ഇൻ്ററാക്ടീവ് ഇൻ്റലിജൻ്റ് ആയ ടു-വേ കമ്മ്യൂണിക്കേഷൻ മീഡിയം സുഗമമാക്കാനുള്ള ഇൻ്റർനെറ്റിൻ്റെ കഴിവ് അദ്ദേഹം അന്നേ വിശദീകരിച്ചിരുന്നു. ഉപഭോക്താക്കൾക്ക് എന്താണ് കാണേണ്ടത്, എപ്പോൾ കാണണം, റേഡിയോയാണോ അതോ പ്രിൻ്റ് ആണോ, ടെലിവിഷനാണോ എന്നെല്ലാം തിരഞ്ഞെടുക്കാൻ ഇൻ്റർനെറ്റ് സഹായിക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
ഇൻ്റർനെറ്റിൻ്റെ വരവോടെ എല്ലാ പരമ്പരാഗത മാധ്യമങ്ങളിലും വിപ്ലവം സൃഷ്ടിക്കുമെന്ന് താൻ കരുതുന്നു എന്നും അദ്ദേഹം വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. ഇത്തരം പ്രവചനം നടത്തുന്നതിൽ പലരും തനിക്ക് ഭ്രാന്താണെന്ന് ഒരിക്കൽ കരുതിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ലോ-എർത്ത് ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിക്കുന്ന സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് പദ്ധതിയിലൂടെ ആഗോളതലത്തിൽ അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാനാണ് ഇലോൺ മസ്‌ക് ലക്ഷ്യമിടുന്നത്. അൺലിമിറ്റഡ് ഡാറ്റ, കുറഞ്ഞ ലേറ്റൻസി കണക്ഷനുകൾ എന്നിവ താഴ്ന്ന പ്രദേശങ്ങളിൽ അടക്കം നൽകാനാണ് അദ്ദേഹം ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
The crazy thing is that they thought I was crazy for stating this super obvious prediction
— Elon Musk (@elonmusk) December 10, 2024
pic.twitter.com/OK0akTRj3E
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാധ്യതകളും സ്‌പേസ് എക്‌സ് സിഇഒ നേരത്തെ പ്രവചിച്ചിരുന്നു. 'ജോലി “ഓപ്ഷണൽ” ആകുന്ന ഭാവിയിൽ, ഒരുപക്ഷേ നമ്മിൽ ആർക്കും ജോലിയുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.' AI-യും റോബോട്ടുകളും ആളുകൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകുമെന്ന് പറഞ്ഞ മസ്ക്, ഇത് യാഥാർത്ഥ്യമാക്കുന്നതിന് ഉയർന്ന ചെലവ് ആവശ്യമാണെന്നും പരാമർശിച്ചിരുന്നു.
Content Highlights: Billionaire entrepreneur Elon Musk has shared an old video in which he predicted that the internet would “revolutionise traditional media”. Mr Musk's 1998 prophecy has come true; the internet has indeed transformed the way we consume media today.