ഐപിഎല്‍ മുതല്‍ അച്ചാർ വരെ... 2024-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്

ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതലായി ആളുകള്‍ തിരഞ്ഞത് എന്തൊക്കെയാണ്

dot image

2024 ആരംഭിച്ചപ്പോള്‍ മുതല്‍ എന്തൊക്കെയാണ് നിങ്ങളോരോരുത്തരും ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടാവുക. ഒന്ന് ഓര്‍ത്തുനോക്കൂ. എന്നാലിവിടെ ഗൂഗിള്‍ സെര്‍ച്ചിനും പറയാനുണ്ട് ചില കാര്യങ്ങള്‍. 2024 അവസാനിക്കാറാകുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കേട്ടാല്‍ അതിശയം തോന്നും. ഐപിഎല്‍ ക്രിക്കറ്റ് മുതല്‍ മാമ്പഴം കൊണ്ടുളള അച്ചാറുവരെ തിരഞ്ഞ് നോക്കിയിട്ടുണ്ട് ആളുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത് നോക്കിയത് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) എന്ന് തന്നെയാണ്.

ടി20 ലോകകപ്പ്, ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി), 2024 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, ഒളിമ്പിക്‌സ് ഇവയെല്ലാം തിരയലില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. 'ഗൂഗിള്‍ ഇയര്‍ ഇന്‍ സെര്‍ച്ച് 2024 റിപ്പോര്‍ട്ട്' പ്രകാരം രാജ്യത്തിന്റെ താല്‍പര്യങ്ങളും മുന്‍ഗണനകളും പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ട്രെന്‍ഡിങ്ങായി നില്‍ക്കുന്ന തിരയല്‍ പദങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2024ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സിനിമ

രാജ്കുമാര്‍ റാവു- ശ്രദ്ധകപൂര്‍ ചിത്രമായ സ്ത്രീ 2 ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കല്‍ക്കി 2898 എഡി രണ്ടാം സ്ഥാനത്തും നിരൂപക പ്രശംസയും വാണിജ്യ പ്രശംസയും നേടിയ വിക്രാന്ത് മാസിയുടെ 12th ഫെയില്‍ മൂന്നാം സ്ഥാനത്തും എത്തി, നാലാം സ്ഥാനത്ത് കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ്, അഞ്ചാം സ്ഥാനത്ത് ഹനു-മാന്‍ എന്നിവയാണുള്ളത്.

ടിവി ഷോകള്‍

സഞ്ജയ് ലീല ബന്‍സാലിയുടെ മാഗ്നം ഓപ്‌സ് ഹീരാമണ്ഡി, മിര്‍സാപൂര്‍, ലാസ്റ്റ് ഓഫ് അസ്, ബിഗ് ബോസ്17, പഞ്ചായത്ത് എന്നിവയാണ് കൂടുതല്‍ തെരഞ്ഞ ടിവി ഷോകള്‍.

ഗാനങ്ങള്‍

2024 ല്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ അഞ്ച് ഗാനങ്ങള്‍ നദനിയന്‍, ഹുസ്ന്‍, ഇല്ലുമിനാറ്റി, കാച്ചി സെറ, യെ തുനെ ക്യാ കിയാ എന്നിവയാണ്.

സ്‌പോര്‍ട്ട്‌സ്

കായിക രംഗവുമായി ബന്ധപ്പെട്ട തിരയലുകളില്‍ ഒന്നാമതെത്തിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തന്നെയാണ്. ടി20 ലോകകപ്പും ഒളിമ്പിക്‌സും അതുപോലെതന്നെ ആളുകള്‍ തിരഞ്ഞ കാര്യങ്ങളാണ്.

പാചകക്കുറിപ്പുകള്‍

2024 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ അഞ്ച് പാചകക്കുറിപ്പുകള്‍ പാഷന്‍ഫ്രൂട്ട് രുചിയുള്ള കോക്ടെയില്‍ മാര്‍ട്ടിനിയാണ്. മാമ്പഴം അച്ചാര്‍, ധനിയ പഞ്ചിരി, ഉഗാദി പച്ചടി തുടങ്ങിയവയും ഒപ്പമുണ്ട്.

Content Highlights :What are the most searched things on Google in 2024?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us