ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐക്കെതിരായ നിയമപോരാട്ടത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള മെറ്റ എലോണ്‍ മസ്‌കിനെ സപ്പോര്‍ട്ട് ചെയ്യുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലേക്കുള്ള ഓപ്പണ്‍എഐയുടെ ആസൂത്രിത പരിവര്‍ത്തനം തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനി കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ടയ്ക്ക് എഴുതിയ കത്തില്‍ പറയുന്നത്, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി മാറാന്‍ ഓപ്പണ്‍എഐയെ അനുവദിക്കുന്നത് അപകടകരമായ ഒരു കീഴ് വഴക്കമുണ്ടാക്കുമെന്നാണ്.
'ഓപ്പണ്‍എഐയുടെ പുതിയ ബിസിനസ്സ് മോഡല്‍ വാലിഡാണെങ്കില്‍, ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന നിക്ഷേപകര്‍ക്ക് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ പരമ്പരാഗത രീതിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്ന അതേ ലാഭം ലഭിക്കും, അതേസമയം സര്‍ക്കാര്‍ നല്‍കുന്ന നികുതി എഴുതിത്തള്ളലുകളില്‍ നിന്ന് പ്രയോജനം ലഭിക്കും'- മെറ്റ കത്തില്‍ എഴുതി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായി മാറാന്‍ ഓപ്പണ്‍എഐയെ അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതില്‍ പൊതുജനങ്ങളുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കാന്‍ ബിസിനസ്, പേഴ്സണല്‍ അസോസിയേറ്റ് ആയ മസ്‌കിന്റെയും ശിവോണ്‍ സിലിസിന്റെയും ശ്രമത്തെ പിന്തുണയ്ക്കുന്നതായും മെറ്റ കത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓപ്പണ്‍എഐ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലര്‍ ആസൂത്രിത പരിവര്‍ത്തനത്തെ ന്യായീകരിച്ചു. ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിലനില്‍ക്കുമെന്നും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പൂര്‍ണ്ണ ഉടമസ്ഥാവകാശം നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:mark zuckerbergs meta sides with elon musk against chatgpt maker openai says tesla ceo is qualified