സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഓരോരുത്തര്‍ക്കും ഒരു ദിവസം കുറഞ്ഞത് 2 ജിബി ഡേറ്റ എങ്കിലും ആവശ്യമാണ്. ഇന്ത്യയിയില്‍ ജൂലൈ മുതല്‍ മൊബൈല്‍ റീചാര്‍ജ് പ്ലാനുകളിലെ നിരക്ക് വര്‍ദ്ധിപ്പിച്ചത് ആളുകള്‍ക്ക് നിരാശയായിരുന്നു. എന്നാല്‍ മറ്റ് കമ്പനികള്‍ ഉയര്‍ന്ന നിരക്കില്‍ നല്‍കുന്ന പ്ലാനുകള്‍ക്കിടയില്‍ ആശ്വാസമാവുകയാണ് ബിഎസ് എന്‍എല്‍ ന്റെ പുത്തന്‍ പ്ലാന്‍. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് BSNL. അതുകൊണ്ടുതന്നെ കൂടുതല്‍ ബജ്ജറ്റ് ഫ്രണ്ട്‌ലിയായിട്ടുള്ള പ്ലാനുകള്‍ അവതരിപ്പിക്കാന്‍ അവര്‍ ശ്രമിക്കാറുമുണ്ട്. മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ആകര്‍ഷകമായ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ നുള്ളത്.
അണ്‍ലിമിറ്റഡ് കോളുകള്‍, കുറഞ്ഞ നിരക്കിലുളള ഡേറ്റ, ഉയര്‍ന്ന വാലിഡിറ്റി, എന്നിങ്ങനെ ബിഎസ്എന്‍എല്‍ ഓഫറുകള്‍ നീളുകയാണ്.
ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഡാറ്റ ലഭിക്കുന്നതും കോളുകള്‍ക്കും ആയിരിക്കും എപ്പോഴും മുന്‍ഗണന കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ബിഎസ്എന്‍എല്‍ ന്റെ ഏറ്റവും പുതിയ പ്ലാനിന്റെ സവിശേഷിത പറയാതിരിക്കാനാവില്ല. ഈ പ്ലാന്‍ ജനപ്രിയമാകുമെന്നതില്‍ സംശയവുമില്ല.
599 രൂപയുടെ പ്ലാന്‍ ഇങ്ങനെ
BSNL ന്റെ പുതിയ റീചാര്‍ജ് പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് 84 ദിവസം അതായത് 3 മാസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. പ്രതിദിനം 100 സൗജന്യ എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളിങ് സംവിധാനം എന്നിവയും പ്ലാനുകള്‍ നല്‍കുന്നുണ്ട്. ഈ പ്ലാനിന്റെ മറ്റൊരു സവിശേഷിത ഡേറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ്. പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനും കൂടിയാണ് ഇത്. ഇതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷിത. മറ്റ് കമ്പനികള്‍ ഒരു മാസത്തെ പ്ലാനിന് തുക കൂട്ടിയപ്പോഴും BSNL ന്റെ പുത്തന്‍ ഓഫര്‍ വഴി മാസ ചെലവ് 200 രൂപയില്‍ താഴെ മാത്രമേ വരുന്നുള്ളൂ. മറ്റ് കമ്പനികളുടെ അടിസ്ഥാന പ്ലാനുകള്‍ക്ക് പോലും ഇതിലും വിലയുണ്ട് എന്ന് ചിന്തിച്ച് നോക്കിയാല്‍ മനസിലാകും.
Content Highlights : These are the features of BSNL's new budget friendly plan