ദിനംപ്രതി വളരുന്ന എഐ സാങ്കേതിക വിദ്യയില്‍ പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. വിസ്‌ക് എന്ന പേരിലുള്ള പുതിയ എഐ ഇമേജ് ജനറേറ്റീവ് പരീക്ഷണമാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ടെക്സ്റ്റ് വിവരണങ്ങള്‍ക്ക് പകരം പ്രോംപ്റ്റുകളായി മറ്റ് ഫോട്ടോകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന രീതിയാണിത്.
ഇത് ഇമേജ് ജനറേറ്റ് ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷയം അനുസരിച്ച് ചിത്രങ്ങളെടുക്കാന്‍ വിസ്‌ക് നമ്മെ സഹായിക്കുന്നു. സ്റ്റൈലിനനുസരിച്ചും സീനുകള്‍ക്കനുസരിച്ചുമുള്ള ചിത്രങ്ങള്‍ ജനറേറ്റ് ചെയ്‌തെടുക്കാവുന്നതാണ്. ഇവ നമ്മുടെ ആവശ്യത്തിനനുസരിച്ച് മിക്‌സ് ചെയ്യാം.
ജെമിനി എഐ മോഡല്‍ ഈ ചിത്രങ്ങള്‍ വിശകലനം ചെയ്ത് പ്രധാന സവിശേഷതകള്‍ വേര്‍തിരിച്ചെടുക്കുകയും വിശദമായ ടെക്സ്റ്റ് വിവരണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഈ വിവരണം പിന്നീട് ഗൂഗിളിന്റെ ഇമേജന്‍ ഇമേജ് 3 ജനറേഷന്‍ മോഡലിലേക്ക് നല്‍കപ്പെടുകയും അന്തിമ ചിത്രമായി മാറുകയും ചെയ്യുന്നു. ഇത് ഇമേജ് സൃഷ്ടിക്കുന്നവര്‍ക്ക് പുതിയ ക്രിയേറ്റീവായിട്ടുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. ജനറേറ്റ് ചെയ്ത ചിത്രങ്ങള്‍ ഉയരം, ഭാരം തുടങ്ങിയ പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.
Content Highlights: Google introduce Whisk AI image generator