കോറല്‍ ഡിസൈനിലുള്ള ബാക്ക് പാനലില്‍ 'നിറംമാറ്റ' ഫീച്ചറോടെ റിയല്‍മീയുടെ 14 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ സിരീസ് 2025 ജനുവരിയില്‍ പുറത്തിറങ്ങും. ഈ സിരീസില്‍ വരുന്നത് റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ്. താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോഴാണ് റിയല്‍മീ 14 പ്രോ സിരീസില്‍ ഫോണിന്റെ റിയര്‍ പാനലിന്റെ കളര്‍ മാറുക.
റീയര്‍ പാനല്‍ കളര്‍ മാറ്റത്തോടെ തന്നെയായിരുന്നു മുമ്പ് റിയല്‍മീ 9 പ്രോ+ പുറത്തിറക്കിയത്. എന്നാല്‍ ആ നിറംമാറ്റം അള്‍ട്രാവയലറ്റ് പ്രകാശംം പതിക്കുമ്പോഴായിരുന്നു. റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോഴാണ് ഫോണിന്റെ റിയര്‍ പാനലിന്റെ കളര്‍ മാറുക എന്നതാണ് സവിശേഷത. സ്മാര്‍ട്ട്ഫോണിന് P66, IP68, IP69 സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ട്.
ഈ ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകളൊന്നും പുറത്തുവിട്ടിട്ടില്ല. ഇരു ഫോണുകളും 5ജി സാങ്കേതികവിദ്യയോടെയാണ് എത്തുക. റിയല്‍മി 14 പ്രോ സീരീസ് 2025 ജനുവരിയില്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് എക്‌സ് പോസ്റ്റ് വെളിപ്പെടുത്തി. എന്നിരുന്നാലും, കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ നിശ്ചയിച്ചിട്ടില്ല. 2025-ന്റെ ആദ്യ മാസത്തില്‍, OnePlus 13, Samsung Galaxy S25 സീരീസ് എന്നിവയുള്‍പ്പെടെ നിരവധി സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചുകളാണ് വിപണി പ്രതീക്ഷിച്ചിരിക്കുന്നത്.
Content Highlights: realme Introduces the World’s First Cold-sensitive Color-changing Phone in realme 14 Pro Series