ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റയുടെ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യൂസേര്‍സിന് ഉപകാരപ്രദമാകുന്ന ഡോക്യുമെന്റ് സ്‌കാനിങ് ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. ഡോക്യുമെന്റുകള്‍ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഇനി എളുപ്പത്തില്‍ സ്‌കാന്‍ ചെയ്ത് അയക്കാനാകുമെന്ന് കമ്പനി പറയുന്നു.
എന്നാല്‍ ഈ ഫീച്ചര്‍ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭിക്കില്ല, ഐ ഫോണില്‍ മാത്രമേ നിലവില്‍ ഈ സേവനമുണ്ടാകൂ എന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് മറ്റ് യൂസേര്‍സിന് ഈ സേവനം ലഭിക്കാത്തത് എന്നത് സംബന്ധിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് എപ്പോഴാകും ഈ ഫീച്ചര്‍ ലഭിക്കുകയെന്നും വ്യക്തമല്ല. വാട്‌സ്ആപ്പ് ബിസിനസിലും ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല.
WaBetaInfo ഔട്ട്ലെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്, പുതിയ അപ്ഡേറ്റ് iOS 24.25.89 പതിപ്പിലാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇന്ത്യയിലെ പല ഐഒഎസ് ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേഷന്‍ ലഭ്യമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ ക്രമേണ എല്ലാ ഫോണുകളിലും ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
വാട്‌സ്ആപ്പിലെ സ്‌കാനര്‍ ഉപയോഗിക്കുന്നതെങ്ങനെ?
ഐഫോണില്‍ വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യുക. ബോട്ടം ബാറിലെ പ്ലസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡോക്യുമെന്റ്‌സ് സെലക്ട് ചെയ്യണം. ഇപ്പോള്‍ മൂന്ന് ഓപ്ഷനുകള്‍ ദൃശ്യമാകും, 'ചൂസ് ഫ്രം ഫയല്‍സ്', 'ചൂസ് ഫോട്ടോ ഓര്‍ വീഡിയോ', സ്‌കാന്‍ ഡോക്യുമെന്റ്' എന്നിവയാകും ഓപ്ഷന്‍സ്. മൂന്നാമത്തെ ഓപ്ഷനാണ് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ തെരഞ്ഞെടുക്കേണ്ടത്. ഇതിന് ശേഷം ഓപ്പണ്‍ ആകുന്ന ഇന്‍-ആപ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യുകയും മറ്റുള്ളവര്‍ക്ക് അയക്കുകയും ചെയ്യാം.
Content Highlights: Whatsapp-has-a-document-scanner-now-but-it-is-super-exclusive-to-these-smartphone-users