പുതിയ പുതിയ ഓഫറുകളും പ്ലാനുകളും നൽകി ഉപഭോക്താക്കളെ കെെയിലെടുത്തുകൊണ്ടിരിക്കുകയാണ് ഓരോ ടെലികോം കമ്പനികളും. അത്തരത്തിൽ ഇതാ ഉപഭോക്താകൾക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് വി ഐ. രാത്രി 12 മുതല്‍ ഉച്ചക്ക് 12 മണി വരെ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന വാര്‍ഷിക റീച്ചാര്‍ജ് പ്ലാനുമായാണ് വിഐയുടെ വരവ്. കൂടുതൽ ആളുകളെ ആകർഷിക്കാനും ഒപ്പം ഇതിലൂടെ കമ്പനി നേരിടുന്ന നഷ്ടത്തിൽ നിന്ന് കരകയറാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്ലാനുകൾ ഇതാണ്:-
3,599 രൂപ, 3,699 രൂപ, 3,799 രൂപ എന്നിങ്ങനെയുള്ള മൂന്ന് പ്ലാനുകളാണ് വി ഐ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാനുകള്‍ എടുക്കുന്ന വരിക്കാര്‍ക്ക് ഒരു വര്‍ഷം വരെ എല്ലാ ദിവസവും രാത്രി 12 മുതല്‍ ഉച്ചക്ക് 12 വരെ അതിവേഗ ഇന്റര്‍നെറ്റ് പരിധിയില്ലാതെ ഉപയോഗിക്കാം എന്നതാണ് പ്രധാനം.
ഇതിന് പുറമെ പ്രതിദിന ഇന്റര്‍നെറ്റില്‍ ബാക്കിയാകുന്ന ഡാറ്റ ആഴ്ചയുടെ അവസാനം ഉപയോഗിക്കാന്‍ കഴിയുന്ന വി ഐ സൂപ്പര്‍ ഹീറോ ഡാറ്റ റോള്‍ ഓവര്‍ സംവിധാനവും ഈ പ്ലാനിലുണ്ട്.
കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഈ പ്ലാനുകൾ ലഭിക്കും. ഇന്റര്‍നെറ്റ് ഓഫര്‍ കൂടാതെ സൗജന്യ ഒ ടി ടി സബ്‌സ്‌ക്രിപ്ഷനും പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3,699 രൂപയുടെ പ്ലാനില്‍ ഒരു വര്‍ഷത്തേക്ക് ഡിസ്‌നി+ഹോട്‌സ്റ്റാര്‍ സേവനങ്ങള്‍ ആസ്വദിക്കാം. 3,799 രൂപയുടെ പ്ലാനാണെങ്കില്‍ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം ലൈറ്റാണ് ലഭിക്കുക. ഇതുകൂടാതെ 375 രൂപയുടെ 28 ദിവസ കാലയളവുള്ള പ്രതിമാസ പ്ലാനും വി ഐ പുറത്തിറക്കിയിട്ടുണ്ട്. രാത്രി 12 മുതല്‍ ഉച്ചക്ക് 12 വരെ പരിധിയില്ലാതെ സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന സേവനവും ഡാറ്റ റോള്‍ ഓവറും ഈ പ്ലാനിലും ലഭ്യമാകും.
Content Highlights: VI comes with an annual recharge plan where you can use unlimited internet from 12 midnight to 12 noon. The company aims to attract more people and recover from the losses the company is facing through this.