ഒരേ വാട്‌സ്ആപ്പ് നമ്പര്‍ രണ്ട് ഫോണുകളില്‍ ഉപയോഗിക്കാം; എങ്ങനെയെന്നറിയാമോ?

മറ്റൊരു സ്മാര്‍ട്‌ഫോണില്‍ ഓരേ സമയം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് എത്ര പേർക്ക് അറിയാം?

dot image

ലോകത്താകമാനം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപാണ് വാട്‌സ്ആപ്പ്. പലര്‍ക്കും വാട്‌സ്ആപ്പ് ഒഴിച്ചുകൂടാനാകാത്ത കമ്മ്യൂണിക്കേഷന്‍ ടൂളായി മാറിക്കഴിഞ്ഞു. ലിങ്ക്ഡ് ഡിവൈസ് ഫീച്ചറിലൂടെ പ്രൈമറി മൊബൈലില്‍ അല്ലാതെ മറ്റ് ഡിവൈസുകളില്‍ വാട്‌സ്ആപ്പ് കണക്ട് ചെയ്ത് ഉപയാഗിക്കാന്‍ സാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മറ്റൊരു സ്മാര്‍ട്‌ഫോണില്‍ ഓരേ സമയം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് എത്ര പേർക്ക് അറിയാം?

ഒരേ സമയം തന്നെ നാല് ഡിവൈസുകളിലാണ് 'ലിങ്ക്ഡ് ഡിവൈസ്' ഫീച്ചര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് കണക്ട് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുക. പ്രൈമറി ഫോണില്‍ ഇന്റര്‍നെറ്റ് ഓണ്‍ അല്ലാത്ത അവസരത്തില്‍ പോലും ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഈ ഫീച്ചറിന് പുറമേ മറ്റൊരു സ്മാര്‍ട്‌ഫോണില്‍ കൂടി ഒരേ സമയം വാട്‌സ്ആപ്പ് ഉപയോഗിക്കാനാകുമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. എങ്ങനെയാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതെന്ന് നോക്കാം,

WhatsApp

പ്രൈമറി ഡിവൈസിലെ വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് മെനു ഐക്കണിനെ മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. സെറ്റിങ്‌സില്‍ നിന്ന് ലിങ്ക്ഡ് ഡിവൈസ് ഓപ്ഷന്‍ സെലക്ട് ചെയ്യണം. ഇതിന് ശേഷം ലിങ്ക് എ ഡിവൈസ് ക്ലിക്ക് ചെയ്യുക. ഇതോടെ ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ഓപ്പണ്‍ ആകും.

അടുത്തത് നിങ്ങളുടെ സെക്കന്‍ഡറി ഫോണില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. ഇന്‍സ്റ്റാള്‍ ചെയ്ത വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യണം. ഈ ഫോണില്‍ മറ്റ് ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, ഈ നമ്പറില്‍ ലോഗിന്‍ ചെയ്യാനുള്ള ഓപ്ഷനാകും ചിലപ്പോള്‍ കാണിക്കുക. ഇത് ഒഴിവാക്കാന്‍, സെക്കന്‍ഡറി ഫോണിലെ ടോപ് റൈറ്റ് കോര്‍ണറിലുള്ള മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്ത് 'ലിങ്ക് ആസ് എ കംപാനിയന്‍ ഡിവൈസ്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം.

WhatsApp

ഇതോടെ സെക്കന്‍ഡറി ഫോണില്‍ ഒരു ക്യൂ ആര്‍ കോഡ് പ്രത്യക്ഷപ്പെടും. ഈ ക്യൂ ആര്‍ കോഡ് പ്രൈമറി ഫോണിലെ സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്നതോടെ വാട്ആപ്പ് സെക്കന്‍ഡറി ഫോണില്‍ ആക്ടിവേറ്റ് ആകും.

Content Highlights: How to use same WhatsApp number on two mobiles

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us