'നിങ്ങളുടെ ഫോണ്‍ നമ്പര്‍ താത്കാലികമായി റദ്ദാക്കി'; തട്ടിപ്പാണേ... സൂക്ഷിച്ചോ

സൈബര്‍ലോകത്ത് നടക്കുന്ന തട്ടിപ്പുകളുടെ എണ്ണം കൂടി വരികയാണ്; നിരവധിപേര്‍ക്ക് പണം നഷ്ടമായി

dot image

സൈബര്‍ ലോകത്ത് നടക്കുന്ന വിവിധതരം തട്ടിപ്പുകളെ കുറിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണെന്നും സിബിഐ ആണെന്നുള്ള വ്യാജേനെയൊക്കെയാണ് ഇത്തരം തട്ടിപ്പുകാര്‍ രംഗത്തുള്ളത്. ഇപ്പോളിതാ ട്രായ് ഇദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പ്. ട്രായ് ഉദ്യോഗസ്ഥരാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഫോണ്‍ നമ്പര്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് കോളുകള്‍ വരുന്നത്. ഫോണ്‍ നമ്പര്‍ തിരികെ ലഭിക്കണമെങ്കില്‍ പിന്നീട് അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും ആവശ്യപ്പെടും. ഇത്തരത്തില്‍ നിരവധി ഉപഭോക്താക്കള്‍ക്കാണ് തട്ടിപ്പ് കോളുകള്‍ ലഭിച്ചത്.

'പ്രിയ ഉപയോക്താവേ, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനം രജിസ്റ്റര്‍ ചെയ്തതിനാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നതിനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഈ കോള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്, 9 അമര്‍ത്തുക…' ഇത്തരത്തിലായിരിക്കും നിങ്ങളുടെ ഫോണിലേക്ക് കോള്‍ വരാന്‍ സാധ്യത. പിന്നീട് ഡിജിറ്റല്‍ അറസ്റ്റിലാണെന്നും സ്വകാര്യ വിവരങ്ങള്‍ പങ്കിടാനും പറയുകയും നമ്പര്‍ തിരിച്ചു കിട്ടണമെങ്കില്‍ ഐഡിയും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

Also Read:

ഇത്തരത്തില്‍ ട്രായ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹൈദരാബാദ് സ്വദേശിയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ ഐഐടിയില്‍ പഠിക്കുന്ന ബിരുദ ധാരിക്ക് ഏഴ് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ജാഗ്രതപുലര്‍ത്തിയില്ലെങ്കില്‍ പലരും ഈ തട്ടിപ്പില്‍ പെടാനുള്ള സാധ്യത വളരെ വലുതാണ്. ആരെങ്കിലും അത്തരത്തില്‍ ഭീഷണിപ്പെടുത്തിയാല്‍ കോള്‍ വിച്ഛേദിക്കുക എന്നതാണ് ഈ തട്ടിപ്പില്‍ പെടാതിരിക്കാനുള്ള മാര്‍ഗം. ട്രായ്, പൊലീസ് എന്നിവര്‍ ഫോണിലൂടെ വ്യക്തിപരമോ സാമ്പത്തികപരമോ ആയ വിവരങ്ങള്‍ ആവശ്യപ്പെടില്ല എന്ന കാര്യം എല്ലാവരും ഓര്‍മയില്‍ വയ്ക്കണം. കോളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ വിളിക്കുന്നയാളുടെ ആധികാരികത പരിശോധിക്കുകയും പൊലീസിനെയും സൈബര്‍ ക്രൈം വിഭാഗത്തെയും ബന്ധപ്പെടുകയും ചെയ്യുക.

Content Highlights:Scammers now calling as TRAI officials, threatening users with account and number suspension to extort money

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us