മറ്റൊരു ടെക് കമ്പനിക്കും ഇല്ലാത്ത തരത്തിൽ ആപ്പിളിനും ആപ്പിൾ പ്രോഡക്റ്റുകൾക്കും കടുത്ത ആരാധകരുണ്ട്. ആപ്പിളിന്റെ ഓരോ പ്രോഡക്റ്റിന്റെയും വരവ് അറിയിച്ചുകൊണ്ടുള്ള വാർത്തകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ആപ്പിൾ പ്രേമികൾക്ക് ഒന്നടങ്കം സന്തോഷിക്കാനുള്ള വാർത്തയാണ് ഇപ്പോൾ ടെക് ലോകത്ത് നിന്നും വരുന്നത്.
2025 ൽ ആപ്പിളിന്റെ പതിനഞ്ച് പ്രോഡക്റ്റുകൾ പുതുതായി ലോഞ്ച് ചെയ്ത് വിപണിയിലെത്തുമെന്നാണ് പ്രമുഖ ടെക് വിദഗ്ധർ പറയുന്നത്. ആപ്പിൾ ഈ വർഷം ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള പ്രൊഡക്റ്റുകളിൽ ഐപാഡ് 11 മുതൽ പുതിയ മാക് എയറും ഐഫോൺ 17 പ്രോയും ഉൾപ്പെടുന്നുണ്ട്.
വിപണിയിൽ എത്തുന്ന പുതിയ പ്രോഡക്റ്റുകളിൽ ചിലത് ഏതൊക്കെയാണെന്ന് നോക്കാം.
ഐപാഡ് 11: 2024 ൽ പ്രതീക്ഷകളോടെ കാത്തിരുന്നെങ്കിലും ഐപാഡ് 11 ന്റെ ലോഞ്ച് ഉണ്ടായിരുന്നില്ല. എന്നാൽ ആപ്പിൾ എഐ ഫീച്ചറുകളുമായി ഐപാഡ് 11 ഈ വർഷം പുറത്തിറങ്ങും.
ഐപാഡ് എയർ M4: നിലവിൽ M2 ചിപുമായി എത്തുന്ന ഐപാഡ് എയർ അപ്‌ഗ്രേഡ് ചെയ്ത M4 ചിപ്പിൽ എത്തുന്ന ഐപാഡ് എയറും ഈ വർഷം എത്തും. M3 തലമുറയിൽ ഇനി മുതൽ ഐപാഡ് എയർ ഉണ്ടാവില്ലെന്നാണ് ടെക് വിദഗ്ധർ ചൂണ്ടിക്കാച്ചുന്നത്.
iPhone SE 4 (അല്ലെങ്കിൽ iPhone 16e): ബ്ലൂംബെർഗിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ആപ്പിൾ ഈ വർഷം മാർച്ചിലോ ഏപ്രിലിലോ ആയിരിക്കും ബഡ്ജറ്റ് ഫ്രണ്ട്‌ലിയായിട്ടുള്ള iPhone SE 4 പുറത്തിറക്കുക.
മാക്ബുക്ക് എയർ M4: കഴിഞ്ഞ വർഷമായിരുന്നു ആപ്പിൾ മാക്ബുക്ക് പ്രോ M4 ചിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ മാക്ബുക്ക് എയറും M4 ചിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ഒരുങ്ങുകയാണ് കമ്പനി.
എയർടാഗ് 2: 2025-ൽ ആപ്പിളും അടുത്ത തലമുറ എയർടാഗുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മാക്സ്റ്റുഡിയോ M4: നിലവിൽ മാക്സ്റ്റുഡിയോയിൽ മാത്രം ആപ്പിൾ M4 ചിപ്പ് നൽകിയിട്ടില്ല. ഈ വർഷം ആപ്പിൾ മാക് സ്റ്റുഡിയോയിൽ M4 ചിപ്പുകൾ നൽകും.
പുതിയ സ്മാർട്ട് ഡിസ്‌പ്ലേ: ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം. ആപ്പിൾ പുതിയ ഹോം ഡിസ്‌പ്ലേ അവതരിപ്പിക്കും. വിവിധ ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിനും ആപ്പിൾ ഹോംകിറ്റുമായി ബന്ധപ്പെടുത്തുന്നത് ഈ ഡിസ്‌പ്ലെ ആയിരിക്കും.
ആപ്പിൾ വാച്ച് അൾട്ര 3: കഴിഞ്ഞ വർഷം ഇറക്കിയ ആപ്പിൾ വാച്ച് അൾട്ര 2 ന് പകരമായി ഈ വർഷം ആപ്പിൾ വാച്ച് അൾട്ര കമ്പനി അൾട്ര 3 ഇറക്കും.
ഐഫോൺ 17, ഐഫോൺ 17 എയർ: ആപ്പിളിന്റെ എൻട്രി ലെവൽ ഐഫോൺ 17 ഫോണുകളും ഈ വർഷം പുറത്തിറങ്ങും. ആപ്പിൾ എ19 ചിപ്പ് ആയിരിക്കും ഈ ഫോണുകളിൽ ഉപയോഗിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മിംഗ്-ചി കുവോ, ജെഫ് പു തുടങ്ങിയ അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
മാക്ബുക്ക് പ്രോ: M 5 ചിപ്പ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ മാക്ബുക്ക് പ്രോയും ഈ വർഷം എത്തിയേക്കും. ആപ്പിൾ വാച്ച് എസ്ഇ 3, ആപ്പിൾ വാച്ച് 11:, iPad Pro M5 എന്നിവയും ഈ വർഷം തന്നെ പുറത്തിറങ്ങാൻ ഇരിക്കുന്ന ആപ്പിൾ പ്രോഡക്റ്റുകളാണ്.
Content Highlights: Apple will launch fifteen new products in 2025 Reports