റീല്‍സ് ഇനി 60 സെക്കന്‍ഡ് വരെയല്ല, ലേ ഔട്ടിലും മാറ്റം; പുതിയ അപ്‌ഡേറ്റ്‌സുമായി ഇന്‍സ്റ്റഗ്രാം

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

dot image

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ലേഔട്ടിലെ മാറ്റം റീല്‍സ് വിഡിയോയ്ക്ക് മൂന്ന് മിനിറ്റ് ദൈര്‍ഘ്യം തുടങ്ങിയ ഉപയോക്താക്കള്‍ ആഗ്രഹിച്ചിരിന്ന അപ്‌ഡേറ്റുകളുമായിട്ടാണ് ഇത്തവണ ഇന്‍സ്റ്റഗ്രാം എത്തിയിരിക്കുന്നത്.

60 സെക്കന്‍ഡ് വരെയായിരുന്നു ഇതു വരെയും റീലുകളുടെ ദൈര്‍ഘ്യ പരിധി. ഇപ്പോളത് 3 മിനിറ്റ് വരെയാക്കി വര്‍ധിപ്പിച്ചു. റീല്‍സിലെ മാറ്റങ്ങള്‍ക്കൊപ്പം ലേ ഔട്ടിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്‌ക്വയര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറി പ്രൊഫൈല്‍ ഗ്രിഡാക്കി മാറ്റിയിരിക്കുകയാണ്. വീക്ഷണാനുപാതം പണ്ട് 1:1 ആയിരുന്നെങ്കില്‍ പുതിയ അപ്‌ഡേഷനോടെ 4:3 ആകുമെന്ന് ചുരുക്കം.

ഷോര്‍ട്ട്-ഫോം വിഡിയോകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ 60 സെക്കന്‍ഡ് വരെയുള്ള റീലുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളെന്നും എന്നാല്‍ ദൈര്‍ഘ്യം തീരെ കുറവാണെന്ന പരാതി പരിഗണിച്ച് 3 മിനിറ്റായി വര്‍ധിപ്പിച്ചെന്ന് ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി പറഞ്ഞു. ടിക്ടോക് 2022-ല്‍ തന്നെ ഹ്രസ്വ വിഡിയോ സമയ പരിധി 10 മിനിറ്റായി വര്‍ധിപ്പിച്ചിരുന്നു.

Content Highlights: instagram has rolled out a new feature

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us