എ ഐ ഫീച്ചറുകളാല്‍ സമ്പന്നം; ഗാലക്സി എസ് 25 സീരീസ് ഇന്ത്യന്‍ വിപണിയിലെത്തി

പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം

dot image

ഗാലക്സി എസ് 25 സീരീസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ സാംസങിന്റെ പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ്25 സീരീസില്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. നിരവധി എഐ ഫീച്ചറുകളുമായാണ് കമ്പനി പുതിയ സീരീസ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

നൗ ബ്രീഫ്, നൗ ബാര്‍, ഗൂഗിളിന്റെ ജെമിനി എഐ അസിസ്റ്റന്റ് എന്നീ എഐ ഫീച്ചറുകള്‍ തന്നെയാണ് എസ് 25 സീരീസിന്റെ പ്രധാന ഹൈലൈറ്റ്. ഘട്ടം ഘട്ടമായി നിര്‍ദേശം നല്‍കുന്ന ലൈവ് വിഡിയോ, 20 ഭാഷകളിലേക്കുള്ള വിവര്‍ത്തനം ചെയ്യുന്ന ഡയറക്ട് ട്രാന്‍സ്‌ക്രിപ്റ്റ് സമ്മറി ഓപ്ഷന്‍ എന്നിവയും ഈ സീരിസിന്റെ മറ്റൊരു പ്രത്യേകതയാണ്. എഐ ഫീച്ചറുകള്‍ സമന്വയിക്കുന്ന സാംസങിന്റെ ആന്‍ഡ്രോയ്ഡ് 15 അധിഷ്ഠിത വണ്‍ യുഐ 7 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സീരീസിലെ ഫോണുകള്‍ പ്രവര്‍ത്തിക്കുക.

സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റോട് കൂടിയാണ് ഗാലക്സി എസ് 25 സീരീസുകള്‍ എത്തിയിരിക്കുന്നത്. 12ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് കാമറയും പുതിയ സീരീസിലെ പ്രധാന സവിശേഷതയാണ്. ഗാലക്‌സി എസ് 25 ബേസിക് മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 92,999 രൂപയുമാണ്. ഐസി ബ്ലൂ, സില്‍വര്‍ ഷാഡോ, നേവി, മിന്റ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് എസ് 25 ലഭ്യമാണ്.

എസ് 25 പ്ലസ് മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റന്റെ വില 99,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,11,999 രൂപയാണ്. നേവി, സില്‍വര്‍ ഷാഡോ എന്നീ കളര്‍ ഓപ്ഷനുകളില്‍ എസ് 25 പ്ലസ് ലഭ്യമാകും.

Content Highlights: samsung galaxy s25 series in the indian market everything you need to know

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us