സൂക്ഷിച്ചോ… ഗൂഗിളില്‍ ഇക്കാര്യങ്ങള്‍ തിരഞ്ഞാല്‍ ജയില്‍ ഉറപ്പ്

ഗൂഗിളില്‍ ഒരിക്കലും തിരയാന്‍ പാടില്ലാത്ത നാല് കാര്യങ്ങള്‍

dot image

എന്തിനും ഏതിനും ഗൂഗിളിനോട് 'സംശയം' ചോദിക്കുന്നവരാണ് നമ്മള്‍. ചെറിയ സംശയങ്ങള്‍ മുതല്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് വരെ ഉത്തരം കണ്ടെത്താന്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ സഹായിക്കും. വലിയ ഗുണങ്ങളുള്ള ഈ സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിക്കുന്നത് വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് ഓര്‍ക്കുക. ഗൂഗിളിലെ ചില തിരയലുകള്‍ നിയമപരമായ നടപടികള്‍ക്ക് വരെ കാരണമായേക്കാം.

നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊതുസുരക്ഷയെ കരുതിയും, സര്‍ക്കാരും വിവിധ നിയമനിര്‍വഹണ ഏജന്‍സികളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ട്. ഭൂരിഭാഗം ആളുകളും നിയമാനുസൃതമായ കാര്യങ്ങള്‍ക്കാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നിയമവിരുദ്ധമായ ചില ഗൂഗിള്‍ സെര്‍ച്ചുകളുമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് വിദഗ്ധര്‍. തടവ് ശിക്ഷയ്ക്ക് വരെ കാരണമായേക്കാവുന്നവയാണ് ഇത്തരം തിരയലുകള്‍. ഗൂഗിളില്‍ ഒരിക്കലും സെര്‍ച്ച് ചെയ്യരുതെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്ന നാല് കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്, അത് ഏതൊക്കെയെന്ന് നോക്കാം…

'ബോംബ് നിര്‍മ്മാണം': ബോംബ് നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് ഗൂഗിളില്‍ തിരയുന്നത് മിക്ക രാജ്യങ്ങളിലും ഗുരുതര ക്രിമിനല്‍ കുറ്റമാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ വിവിധ സുരക്ഷാ ഏജന്‍സികള്‍ ഗൂഗിള്‍ തിരയലുകളും നിരീക്ഷിക്കുന്നുണ്ട്. എങ്ങനെയാണ് ബോംബ് ഉണ്ടാക്കുന്നത് എന്നോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോ ചോദിക്കുന്നത് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ 'ഫ്‌ളാഗ്' ചെയ്യപ്പെടും. കര്‍ശനമായ നിയമനടപടിയും പിന്നാലെയുണ്ടാകും.

'ചൈല്‍ഡ് പോണോഗ്രാഫി': ലോകമെമ്പാടും ക്രിമിനല്‍ നടപടികള്‍ക്ക് കാരണമായേക്കാവുന്ന കുറ്റകൃത്യമാണ് ചൈല്‍ഡ് പോണോഗ്രാഫി. കുട്ടികളെ ചൂഷണം ചെയ്യുന്ന ഏതെങ്കിലും വീഡിയോയോ മെറ്റീരിയലോ തിരയുന്നതും ആക്‌സസ് ചെയ്യുന്നതും നിയമപരമായി കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പോക്‌സോ വകുപ്പ് പ്രകാരം കനത്ത പിഴ മുതല്‍ തടവ് ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇത്. ഇത്തരം കാര്യങ്ങള്‍ തിരയുന്നതും പോസ്റ്റ് ചെയ്യപ്പെടുന്നതും ട്രാക്ക് ചെയ്യാന്‍ നിയമസംവിധാനങ്ങള്‍ക്ക് സാധിക്കും.

'ഹാക്കിങ്': ഹാക്കിങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരയുന്നതും കുറ്റകരമാണ്. എങ്ങനെയാണ് ഹാക്ക് ചെയ്യുന്നത്, അല്ലെങ്കില്‍ ഹാക്കിങിന് സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍, മെത്തേഡുകള്‍ തുടങ്ങിയ കാര്യങ്ങള്‍ തിരയുന്നത് നിയമനടപടി വിളിച്ചുവരുത്തും.

ശരിയായ സര്‍ട്ടിഫിക്കേഷനും അനുമതികളും ആവശ്യമായ ഒന്നാണ് എത്തിക്കല്‍ ഹാക്കിങ്. നിയമവിരുദ്ധമായ ഹാക്കിങ്, ഹാക്കിങിനെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍, ഇത്തരം സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം തുടങ്ങിയവ സുരക്ഷാ ഏജന്‍സികളുടെ പരിശോധനയില്‍ കണ്ടെത്താനാകും. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടിവരും.

'പൈറേറ്റഡ് മൂവീസ്': സിനിമകളുടെ പകര്‍പ്പാവകാശ ലംഘനം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും അപ്‌ലോഡ്‌ ചെയ്യുന്നതും കുറ്റകരമാണ്. ഇന്ത്യയിലുള്‍പ്പടെ കര്‍ശനമായ നിയമനടപടികളാണ് സിനിമയുടെ പകര്‍പ്പാവകാശം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്.

Content Highlights: Four things you should never search on Google to stay out of jail

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us