ഇന്ത്യയിലെ എസ്ആർഎം യൂണിവേഴ്‌സിറ്റിയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക്; ട്രംപിന്റെ AI ഉപദേഷ്ടാവായി ശ്രീറാം കൃഷ്ണൻ

2007ൽ മൈക്രോസോഫ്റ്റിലാണ് ശ്രീറാം തന്റെ കരിയർ ആരംഭിക്കുന്നത്

dot image

വൈറ്റ് ഹൗസിൽ ഡോണാൾഡ് ട്രംപ് അധികാരത്തിൽ ഏറുമ്പോൾ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ ഏറെ കാരണങ്ങൾ ഉണ്ട്. ട്രംപിന്റെ പുതിയ സർക്കാരിൽ പുതിയ കാലത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട നയങ്ങളിൽ നിർണായകമായ ഉപദേശം നൽകുക ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനാണ് എന്നതാണ് ഇതിലൊന്ന്.

പേപാലിന്റെ സഹസ്ഥാപകനും യാമ്മറിന്റെ സിഇഒയുമായ ഡേവിഡ് ഒ സാക്സുമായി സഹകരിച്ചാണ് എഐ നയങ്ങളിൽ ട്രംപ് സർക്കാരിന് നിർദ്ദേശങ്ങൾ നൽകുക. ട്രംപ് അധികാരത്തിൽ ഏറുന്നതിന് മുമ്പ് തന്നെ ശ്രീറാം കൃഷ്ണന്റെ നിയമനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.

1983-ൽ ചെന്നൈയിൽ ആണ് ശ്രീറാം കൃഷ്ണൻ ജനിച്ചത്. പിന്നീട് 2005-ൽ തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ കാട്ടാങ്കുളത്തൂരിലുള്ള എസ്ആർഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി-ടെക് ബിരുദം നേടി. 2007 ൽ മൈക്രോസോഫ്റ്റിലാണ് ശ്രീറാം തന്റെ കരിയർ ആരംഭിക്കുന്നത്. വിഷ്വൽ സ്റ്റുഡിയോയുടെ പ്രോഗ്രാം മാനേജരായി കരിയർ ആരംഭിച്ച ശ്രീറാം കൃഷ്ണൻ പിന്നീട് വിൻഡോസ് അസ്യൂറിന്റെ ഡെവലപ്പ്‌മെന്റിൽ പ്രവർത്തിച്ചു. തുടർന്ന് ട്വിറ്റർ, ഫേസ്ബുക്ക്, യാഹു, സ്‌നാപ് തുടങ്ങിയ കമ്പനികളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.

2021-ൽ, Web3, AI പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പ്രമുഖ അമേരിക്കൻ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ Andreessen Horowitz (a16z)-ൽ ചേർന്നു. 2022-ൽ, മസ്‌കിന്റെ ഏറ്റെടുക്കലിനുശേഷം എക്സിന്റെ പ്രവർത്തനത്തിൽ ഇലോൺ മസ്‌കിനൊപ്പം പ്രവർത്തിക്കാനും ശ്രീറാം കൃഷ്ണന് സാധിച്ചു. ഇതു കൂടാതെ പോഡ്കാസ്റ്റിൽ നിരവധി ശ്രോതാക്കളുള്ള ദി ആരതി ആൻഡ് ശ്രീറാം ഷോ ശ്രീറാമും ഭാര്യ ആരതിയും ചേർന്ന് നടത്തുന്നുണ്ട്. ഇലോൺ മസ്‌ക്, മാർക്ക് ടോണി ഹോക്ക്, സോനം കപൂർ അഹൂജ, എആർ റഹ്‌മാൻ, മിസ്റ്റർ ബീസ്റ്റ് സക്കർബർഗ് തുടങ്ങി നിരവധി പേർ ഈ ഷോയിൽ അതിഥികളായിരുന്നു.

ആരതിയും ശ്രീറാമും

2020 ഡിസംബറിൽ ക്ലബ്ഹൗസിൽ 'ദ ഗുഡ് ടൈം ഷോ' എന്ന പേരിൽ സ്റ്റാർട്ടപ്പുകളും ക്രിപ്റ്റോകറൻസികളും പോലുള്ള വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തുന്ന പരിപാടിയും ശ്രീറാം കൃഷ്ണൻ നടത്തിയിരുന്നു. തങ്ങളുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീറാമിന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് എസ്ആർഎംഐഎസ്ടി സ്ഥാപകനും ചാൻസലറുമായ ഡോക്ടർ ടിആർ പാരിവേന്ദർ, വൈസ് ചാൻസലർ ഡോ. സി മുത്തമിഴ്ചെൽവൻ എന്നിവർ പറഞ്ഞു.

Content Highlights: From India's SRM University to the White House Sriram Krishnan becomes Trump's AI advisor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us