ഐഫോണുകാർക്ക് സന്തോഷവാർത്ത; മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനം ഇനി നേരിട്ട് ലഭിക്കും

കഴിഞ്ഞ നവംബറിൽ ഐഫോണുകളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനായി ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു.

dot image

ഇന്റർനെറ്റ് രംഗത്ത് നിർണായക ചുവടുവെപ്പുമായി ആപ്പിളും ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കും. ഐഫോണുകളിൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് നേരിട്ട് ലഭ്യമാക്കാനുള്ള പദ്ധതികൾ ആരംഭിച്ചു.

കഴിഞ്ഞ നവംബറിൽ ഐഫോണുകളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനായി ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സാറ്റലൈറ്റ് സേവനത്തിന്റെ ട്രയൽ ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതോടെ സ്റ്റാർലിങ്കിന്റെ ഡയറക്ട്-ടു-സെൽ സേവനം പരീക്ഷിക്കാൻ ആപ്പിളിന്റെ ഐഫോൺ ഉപകരണങ്ങൾ യോഗ്യത നേടി. നിലവിൽ ടെക്സ്റ്റ് സന്ദേശങ്ങളാണ് നൽകാൻ സാധിക്കുക. ഭാവിയിൽ വോയ്‌സ്- ഡാറ്റ സേവനങ്ങളും ലഭ്യമാക്കും.

നേരത്തെ തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ഫോണുകൾക്കും ഇത്തരത്തിൽ ട്രയൽ പരിശോധനയ്ക്ക് അനുമതി നൽകിയിരുന്നു. അതേസമയം ആപ്പിളിന്റെ ഐഒഎസ് 18.3 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്ന ഐഫോണുകൾക്ക് മാത്രമാണ് നിലവിൽ സ്റ്റാർലിങ്ക് സേവനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

അതേസമയം ആപ്പിളും സ്‌പേസ് എക്‌സും ടി മൊബൈലും തമ്മിലുള്ള പങ്കാളിത്തം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കയിലെ ഹെലൻ ചുഴലിക്കാറ്റ് കാര്യമായി ബാധിച്ച നോർത്ത് കരോലിന പോലുള്ള സ്ഥലങ്ങളിൽ സ്റ്റാർലിങ്കിന്റെ ഡയറക്ട്-ടു-സെൽ സേവനം ഉപയാഗിക്കാൻ എഫ്‌സിസി അംഗീകാരം നൽകിയിരുന്നു. അതേസമയം ആൻഡ്രോയിഡ് 15 അപ്‌ഡേഷനിൽ പ്രവർത്തിക്കുന്ന സാംസങ് Z ഫോൾഡ്, എസ് 24, എന്നിവയിൽ സാറ്റലൈറ്റ് ഡയറക്ട് ടു സെൽ സേവനം ലഭിക്കാറുണ്ട്.

Content Highlights: Apple iPhones can now test Starlink satellite connectivity

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us