നിങ്ങളുടെ യുപിഐ ഐഡിയിൽ ഈ ക്യാരക്ടറുകൾ ഉണ്ടോ? എങ്കിൽ ബ്ലാക്ക് ലിസ്റ്റിലായേക്കാം

യുപിഐ ട്രാൻസാക്ഷൻ ഐഡികൾ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി

dot image

നിങ്ങളുടെ യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ സ്പെഷ്യൽ ക്യാരക്ടറുകൾ ഉണ്ടോ? ഉണ്ടെങ്കിൽ പണമിടപാടുകൾക്ക് ഇനി പിടിവീഴുമെന്നാണ് നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) മുന്നറിയിപ്പ്. യുപിഐ ഐഡികളിൽ സ്പെഷ്യൽ ക്യാരക്ടറുകൾ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിൽ 2025 ഫെബ്രുവരി 1ന് ശേഷം പെയ്മെന്റുകൾ പരാജയപ്പെടുമെന്നും എൻപിസിഐ പറയുന്നു.

0-9 വരെയുള്ള അക്കങ്ങളിലോ, അക്ഷരമാലയിലോ ഉൾപ്പെടാത്തവയെ ആണ് സ്പെഷ്യൽ ക്യാരക്ടർ എന്ന് വിശേഷിപ്പിക്കുന്നത്. @,#,$,* തുടങ്ങിയ സ്പെഷ്യൽ ക്യാരക്ടറുകൾ യൂസർ നെയിമില്‍ അടങ്ങിയ യുപിഐ ഐഡികൾക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതായത് ഇനി മുതൽ യുപിഐ ഐഡികളിൽ അക്കങ്ങളോ അക്ഷരങ്ങളോ മാത്രമേ ഉപയോ​ഗിക്കാനാകൂ.

ജനുവരി 9നാണ് ഇത് സംബന്ധിച്ച സർക്കുലർ എൻപിസിഐ പുറപ്പെടുവിച്ചത്. ഇനി മുതൽ യുപിഐ ട്രാൻസാക്ഷൻ ഐഡികളിൽ ആൽഫാന്യൂമെറിക് മാത്രമേ ഉപയോഗിക്കാവൂ എന്നും സ്പെഷ്യൽ ക്യാരക്ടറുകൾ അടങ്ങിയ ഐഡികൾ സിസ്റ്റം നിരസിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇത്തരം ഇടപാടുകൾ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണൽ പേയ്‌മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.യുപിഐ ട്രാൻസാക്ഷൻ ഐഡികൾ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിൻറെ ഭാഗമായാണ് നടപടി.

Content Highlight: UPI IDs Containing Special Characters Will Be Blacklisted After today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us