നിയമം കർശനമാക്കി, ഐഫോണിൽ ഇനി മുതൽ പോൺ ആപ്പും; സുരക്ഷാനിർദ്ദേശങ്ങളുമായി കമ്പനി

നേരത്തെ ഇത്തരം ആപ്പുകൾക്ക് ആപ്പിൾ അനുമതി നിഷേധിച്ചിരുന്നു

dot image

യുറോപ്യൻ യൂണിയന്റെ പുതിയ നിയമത്തിന് പിന്നാലെ ആപ്പിളിന്റെ ഐഫോണുകളിൽ ഇനിമുതൽ പോൺ ആപ്പുകളും. ആപ്പ് സ്റ്റോറിലെ ആപ്പുകൾ മാത്രം ഉപയോഗിക്കുന്നതിനെതിരെ ആപ്പിളിനെതിരെ യൂറോപ്യൻ യൂണിയനിൽ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ആപ്പുകൾ ഉപയോഗിക്കാമെന്ന നിർദ്ദേശം പുറത്തുവന്നത്.

ഇതോടെ യൂറോപ്യൻ യൂണിയനുകളിലെ ആപ്പ് സ്റ്റോറുകളിൽ ഒന്നായ ആൾട്ട്‌സ്റ്റോർ PAL ൽ ലഭ്യമായ ഹോട്ട് ടബ്ബ് എന്ന പോൺ ആപ്പ് ആപ്പിളിന് തങ്ങളുടെ ഫോണിൽ അനുവദിക്കേണ്ടതായി വന്നു. നേരത്തെ ഇത്തരം ആപ്പുകൾക്ക് ആപ്പിൾ അനുമതി നിഷേധിച്ചിരുന്നു. മോശം ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങളും ആപ്പിൾ നൽകിയിരുന്നു.

എന്നാൽ ഉപഭോക്താക്കൾക്ക് ഏത് ആപ് സ്റ്റോർ തിരഞ്ഞെടുക്കണമെന്ന് അറിയാമെന്നും അതിൽ നിയന്ത്രണങ്ങൾ വരുത്തരുതെന്നും യുറോപ്യൻ യൂണിയൻ നിർദ്ദേശം നൽകിയതോടെ ആപ്പിൾ തങ്ങളുടെ നിയന്ത്രണം ലഘൂകരിച്ചിരുന്നു. ഇതിന് പിന്നാലെ 'ആപ്പിൾ അംഗീകരിച്ച ആദ്യത്തെ പോൺ ആപ്പ്,' എന്ന ടാഗ് ലൈനോടെ ആൾട്ട്‌സ്റ്റോർ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പരസ്യം നൽകുകയും ചെയ്തു.

എന്നാൽ ആൾട്ട് സ്റ്റോറിന്റെ അവകാശവാദത്തെ ആപ്പിൾ തള്ളി പറഞ്ഞു 'ഇത്തരത്തിലുള്ള ഹാർഡ്കോർ പോൺ ആപ്പുകൾ യൂറോപ്യൻ യൂണിയൻ ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് കുട്ടികളില്‍ സൃഷ്ടിക്കുന്ന സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്,' എന്ന് ആപ്പിളിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ പോൺ ആപ്പിനെ അംഗീകരിക്കുന്നില്ലെന്നും അപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഇത്തരം ആപ്പുകൾ ഒരിക്കലും ലഭിക്കില്ലെന്നും ആപ്പിൾ പ്രതിനിധി പറഞ്ഞു.

Content Highlights: Apples first porn app for iPhone after EU App Law

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us