'മടക്കാവുന്ന ഐഫോണുകൾ എത്തുന്നു', ഡിസൈനുകളും ഫീച്ചറുകളും ചോർന്നെന്ന് റിപ്പോർട്ട്

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 12 ഇഞ്ച് സ്‌ക്രീനായിരിക്കും പുതിയ ഫോൾഡബിൾ ഐഫോണിന് ഉണ്ടാവുക

dot image

മൊബൈൽ ഫോൺ നിർമാണ രംഗത്ത് കടുത്ത മത്സരമാണ് നടക്കുന്നത്. ടെക്‌നോളജിയിൽ ഓരോ പുതുമകൾ കൊണ്ടുവരാനും ഡിസൈനിൽ പല പല മാറ്റങ്ങൾ വരുത്താനും ഫോണുകൾ പരസ്പരം മത്സരിക്കുകയാണ്. ഏറ്റവും പുതുതായി ഫോൾഡബിൾ ഫോണുകളാണ് ട്രെന്റാവുന്നത്. സാംസങ് പുതിയ ട്രൈഫോൾഡ് ഫോൺ ഇറക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ആപ്പിൾ പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഐഫോണിന്റെ ഫോൾഡബിൾ ഫോണുകളുടെ ഡിസൈനും ഫീച്ചറുകളും ചോർന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 12 ഇഞ്ച് സ്‌ക്രീനായിരിക്കും പുതിയ ഫോൾഡബിൾ ഐഫോണിന് ഉണ്ടാവുക. zwz എന്ന സൈറ്റാണ് പുതിയ ഐഫോണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. രണ്ട് 6.1 ഇഞ്ച് ഫോണുകൾ ഒരുമിച്ച് മടക്കിവെച്ചതിന് സമാനമായിരിക്കും പുതിയ ഫോൾഡബിൾ ഐഫോൺ എന്നാണ് റിപ്പോർട്ട്.

വാർത്തകൾ ശരിയാണെങ്കിൽ മടക്കാവുന്ന ഐഫോൺ നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും വലിയ മടക്കാവുന്ന സ്മാർട്ട്‌ഫോണായിരിക്കും. നിലവിൽ ഐപാഡുകൾ 11 ഇഞ്ച് മുതൽ 13 ഇഞ്ച് വരെയാണ് സ്‌ക്രീൻ ഉള്ളത്. പുതിയ ഫോൾഡബിൾ ഐഫോൺ മടക്കിയാൽ 9.2 മില്ലീമീറ്റർ കനവും നിവർത്തിയാൽ 4.6 മില്ലീമീറ്റർ കനവുമായിരിക്കും ഉണ്ടാവുക.

ഇതോടെ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ ഫോണുകളിൽ ഒന്നായി ഐഫോൺ മാറും. അലുമിനിയം മെറ്റൽ ബോഡിയായിരിക്കും പുതിയ ഫോണിന് ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫോൾഡബിൾ ഐഫോണിൽ പുറകിലായി ഒരു പ്രൈമറി ക്യാമറയും അൾട്രാവൈഡ് ക്യാമറയും ഉണ്ടായിരിക്കും.

5,000mAh ബാറ്ററിയായിരിക്കും ഫോണിന് ഉണ്ടാവുക. സ്റ്റെയിൻലെസ് സ്റ്റീൽ കേസിംഗുകളുള്ള രണ്ട് ബാറ്ററി പായ്ക്കുകൾ ഫോണിനുണ്ടാവുമെന്നും റിപ്പേർട്ടുകൾ ഉണ്ട്.

Content Highlights: Apple's foldable iPhone look and Features Leaked

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us