നിങ്ങളുടെ iPhone iOS 18.3.1ലേക്ക് ഉടന്‍ അപ്ഡേറ്റ് ചെയ്യൂ; ഇല്ലെങ്കില്‍ പണി കിട്ടും

iOS 18.3.1 അപ്ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി

dot image

ഐഫോണുകളെയും ഐപാഡുകളെയും ബാധിക്കുന്ന സുരക്ഷാ ദുര്‍ബലത പരിഹരിക്കാന്‍ iOS 18.3.1 അപ്‌ഡേറ്റ് പുറത്തിറക്കി ആപ്പിള്‍. iOS-ന്റെ ആക്സസിബിലിറ്റി ഫീച്ചറുകളിലാണ് CVE-2025-24200 എന്ന സുരക്ഷാ പിഴവ് കണ്ടെത്തിയത്. ലോക്ക് ചെയ്ത ഉപകരണങ്ങളിലേക്ക് വരെ യുഎസ്ബി കണക്ഷനുകള്‍ വഴിയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്.

മെച്ചപ്പെട്ട സ്റ്റേറ്റ് മാനേജ്മെന്റിലൂടെ ഈ ദുര്‍ബലത പരിഹരിച്ചതായി ആപ്പിളിന്റെ സുരക്ഷാ അപ്ഡേറ്റ് രേഖയില്‍ പറയുന്നു. 'ലോക്ക് ചെയ്ത ഉപകരണത്തില്‍ ഒരു ഭൗതിക ആക്രമണം യുഎസ്ബി നിയന്ത്രിത മോഡ് പ്രവര്‍ത്തനരഹിതമാക്കിയേക്കാം-' ആപ്പിള്‍ സോഷ്യല്‍ മീഡിയാ പേജില്‍ കുറിച്ചു.

ഐഫോണിനെ ഏതെങ്കിലും തരത്തിലുള്ള ഭീഷണികളില്‍ നിന്ന് സുരക്ഷിതമായി നിലനിര്‍ത്താന്‍, ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും ആപ്പിള്‍ പറയുന്നു. Settings > General > Software Update എന്നതിലേക്ക് പോയി സ്‌ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. iOS 18.3.1 ന് പുറമേ, MacOS 15, visionOS 2, watchOS 11 എന്നിവയ്ക്കായുള്ള അപ്ഡേറ്റുകളും ആപ്പിള്‍ പുറത്തിറക്കി, പക്ഷെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ പാച്ചുകളൊന്നും പരാമര്‍ശിച്ചിട്ടില്ല.

Content Highlights: Apple rolls out iOS 18.3.1 update, a critical patch to shield iPhones from physical threats

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us