'200 കോടിയിലധികം വാട്‌സ്ആപ്പ് അക്കൗണ്ട് വിവരങ്ങൾ ചോർന്നു';ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ പ്രവേശിക്കുകയും വ്യക്തി വിവരങ്ങള്‍ അടക്കം ചോര്‍ത്തുകയും ചെയ്യുന്നു

dot image

വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്ന നിരവധി സംഭവങ്ങളാണ് വാര്‍ത്തകളിലൂടെയും മറ്റും പുറംലോകത്തെത്തുന്നത്. വിവിധതരം തട്ടിപ്പുകളിലൂടെ (ഫിഷിങ് സ്‌കാമുകള്‍, സോഷ്യല്‍ എഞ്ചിനീയറിങ് അറ്റാക്ക്, മീഡിയ-സാവി സ്പൈവെയര്‍) ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ പ്രവേശിക്കുകയും വ്യക്തി വിവരങ്ങള്‍ അടക്കം ചോര്‍ത്തുകയും ചെയ്യുന്നു. 200 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പ് സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നുവെന്നാണ് കീപ്പ്നെറ്റ് റിപ്പോര്‍ട്ട്.

വാട്സ്ആപ്പ് ഹാക്ക് ചെയ്യാതിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങല്‍ എന്തൊക്കെയാണെന്ന് നോക്കാം

വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക

നിങ്ങളുടെ വാട്‌സ്ആപ്പ് ആപ്പ് പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് സുരക്ഷക്ക് പ്രധാനമാണ്. ഓരോ അപ്‌ഡേറ്റിലും പുതിയ ഹാക്കിങ് രീതികളെ ചെറുക്കേണ്ട ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടാകും. ആപ്പ് അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുന്നത് ഹാക്കിങ്ങില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ടിനെ സംരക്ഷിക്കും.

2-സ്റ്റെപ്പ് വെരിഫിക്കേഷന്‍

ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്ത് വാട്‌സ്ആപ്പിന് കൂടുതല്‍ സുരക്ഷ നല്‍കുക. ഈ രീതിയില്‍, ആര്‍ക്കെങ്കിലും നിങ്ങളുടെ ഫോണ്‍ നമ്പര്‍ ലഭിച്ചാലും, നിങ്ങളുടെ ഇമെയിലിലേക്ക് അയയ്ക്കുന്ന വെരിഫിക്കേഷന്‍ കോഡ് ഇല്ലാതെ അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ രജിസ്ട്രേഷന്‍ കോഡോ ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ പിന്‍ നമ്പറോ ആരുമായും പങ്കിടാതിരിക്കേണ്ടത് വളരെ പ്രധാനമാണ്.

അജ്ഞാത ലിങ്കുകളിലും സന്ദേശങ്ങളിലും ജാഗ്രത

അജ്ഞാത കോണ്‍ടാക്റ്റുകള്‍ അയച്ച ലിങ്കുകളിലോ സന്ദേശങ്ങളിലോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാനോ നിങ്ങളുടെ ഡിവൈസില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഇത് വഴി സാധിക്കും.

ലിങ്ക് ചെയ്ത ഡിവൈസുകള്‍ പതിവായി പരിശോധിക്കുക

നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത ഡിവൈസുകള്‍ പതിവായി പരിശോധിക്കുക. നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളും കാണാന്‍ വാട്സ്ആപ്പ് സെറ്റിങ്സ് > ലിങ്ക്ഡ് ഡിവൈസ് സെലക്ട് ചെയ്യുക, ലിങ്ക് ചെയ്ത ഡിവൈസ് മാറ്റാന്‍ 'ലോഗ് ഔട്ട്' തെരഞ്ഞെടുക്കുക.

Content Highlights: WhatsApp been hacked check out these five things

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us