ആപ്പിള്‍ പ്രേമികളെ, ഐഫോൺ 17 കൂടുതൽ 'സുന്ദര'നാകും; ഡിസൈൻ എങ്ങനെയെന്നറിയാമോ?

സെപ്റ്റംബർ 2025ലാകും ഐഫോൺ 17 അവതരിപ്പിക്കുക എന്നാണ് സൂചന

dot image

ആപ്പിൾ ഐഫോൺ 16 ലോകമെങ്ങുമുള്ള ഐഫോൺ പ്രേമികളുടെ മനസ് കീഴടക്കിയിട്ട് അധികമായിട്ടില്ല. വമ്പൻ ബുക്കിങ്ങാണ് ഫോൺ പുറത്തിറക്കിയപ്പോൾ തന്നെ ലഭിച്ചത്. പുലർച്ചെ മുതൽക്കേത്തന്നെ വരി നിന്ന് നിരവധി പേരാണ് ഐഫോൺ 16 വാങ്ങിയത്. ഇത്തരത്തിൽ ഐഫോണിന്റെ ഏത് മോഡൽ ഇറങ്ങിയാലും വലിയ സ്വീകാര്യതയാണ് ജനങ്ങൾ നൽകിവരാറുള്ളത്.

ഐഫോൺ 16ന് ശേഷമുള്ള പുതിയ പതിപ്പായ ഐഫോൺ 17 ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായുള്ള ഡിസൈനിങ് അടക്കമുള്ള പ്രാരംഭ നടപടികൾ ആപ്പിൾ തുടങ്ങിക്കഴിഞ്ഞു. ഇപ്പോളിതാ ഐഫോൺ 17ന്റേതെന്ന തരത്തിലുള്ള ചില ഡിസൈനുകൾ ലീക്കായിരിക്കുകയാണ്.

പുതിയ ഐഫോണിൽ ക്യാമറയിലായിരിക്കും പ്രധാന മാറ്റമെന്നാണ് കരുതപ്പെടുന്നത്. ഐഫോൺ 16ൽ പരമ്പരാഗതമായ ക്യാമറ ഷേപ്പിലും മറ്റും ആപ്പിൾ മാറ്റം വരുത്തിയിരുന്നു. ഐഫോൺ 17ൽ ഹൊറിസോണ്ടൽ ആയ, മനോഹരമായ ക്യാമറ ഷേപ്പാണ് ഉണ്ടാകുക എന്നാണ് ലീക്കായ വിവരങ്ങളിൽ നിന്ന് അറിയുന്നത്. പകുതി അലുമിനിയവും പകുതി ഗ്ലാസ് പാനലുകളുമായാണ് ഐഫോൺ 17 പുറത്തിറങ്ങുക എന്നും നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു. ഇതോടെ കാമറയുടെ ഭാഗങ്ങളിൽ അലുമിനിയം ബോഡിയും, മറ്റ് ഭാഗങ്ങളിൽ വയർലെസ് ചാർജിങ്ങിന് ഉതകുന്ന തരത്തിലുള്ള ഗ്ലാസ് ബോഡിയുമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

മാത്രമല്ല, ഐഫോൺ 17 പ്രൊ മാക്സിന് ചെറിയ ഡൈനാമിക് ഐലന്റാകും ഉണ്ടാകുക എന്നും അറിയുന്നുണ്ട്. സെൽഫി ക്യാമറ, ഫേസ് സെൻസറുകൾ എന്നിവ അടങ്ങുന്ന ഭാഗമാണ് ഡൈനാമിക് ഐലന്റുകൾ. ഇത് കൂടുതൽ സൗകര്യപ്രദമായ ഫേസ് ഐഡി റെക്കഗ്നിഷനുകൾക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. സെപ്റ്റംബർ 2025ലാകും ഐഫോൺ 17 അവതരിപ്പിക്കുക എന്നാണ് സൂചന.

Content Highlights: Iphone 17 specs leaked?

dot image
To advertise here,contact us
dot image