ജിയോ ഹോട്സ്റ്റാർ സബ്സ്ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കണോ? ഈ പ്ലാൻ റീചാർജ് ചെയ്‌താൽ മതി

ജിയോ ഹോട്സ്റ്റാർ സൗജന്യമായി ലഭിക്കുന്ന ഒരു റീചാർജ് പ്ലാൻ ഏതെന്ന് അറിയാമോ?

dot image

ജിയോ സിനിമാസും ഹോട്സ്റ്റാറും തമ്മിൽ ലയിച്ചുകൊണ്ട് ജിയോ ഹോട്സ്റ്റാർ ലോഞ്ച് ചെയ്തത് അല്പദിവസങ്ങൾക്ക് മുൻപാണ്. കൃത്യമായി പറഞ്ഞാൽ വാലന്റൈൻസ് ദിനമായ, ഫെബ്രുവരി 14ന്. നിലവിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സുമെല്ലാം ഭരിക്കുന്ന ഇന്ത്യൻ സ്ട്രീമിങ് വിപണിയിൽ കനത്ത മത്സരമാകും ജിയോ ഹോട്സ്റ്റാർ കൊണ്ടുവരിക. നിലവിൽ പ്ലാറ്റ്ഫോമിലെ കണ്ടന്റുകൾ എല്ലാം സൗജന്യമാണ്. എന്നാൽ വരും മാസങ്ങളിൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഉഭയോക്താക്കളെ ആകർഷിക്കാന്‍ നിരവധി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ജിയോ ഹോട്സ്റ്റാർ സൗജന്യമായി ലഭിക്കുന്ന ഒരു റീചാർജ് പ്ലാൻ ഏതെന്ന് അറിയാമോ? ജിയോയുടെ 949 രൂപയുടെ പ്ലാൻ ആണിത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 5ജി ഡാറ്റയും, പ്രതിദിനം 2ജിബി 4ജി ഡാറ്റയും ഉൾപ്പെടുന്നു. മാത്രമല്ല, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ ഹോട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.

സ്റ്റാർ ഇന്ത്യ-വയാകോം 18 തുടങ്ങിയ കമ്പനികളുടെ ലയനത്തിന് പിന്നാലെയാണ് ജിയോ ഹോട്സ്റ്റാർ ആരംഭിച്ചത്. നിലവിൽ ഹോളിവുഡ് സിനിമകൾ ഒഴികെ ബാക്കി എല്ലാ കണ്ടന്റുകളും ഉപയോക്താക്കൾക്ക് സൗജന്യമായി കാണാം. പുതിയ പ്ലാറ്റ്ഫോമിന്റെ സിഇഒ ആയ കിരൺ മാണിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഐപിഎൽ സൗജന്യമായി കാണാൻ സാധിക്കില്ല. ആരാധകര്‍ക്ക് ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും ജിയോ സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവുക. ശേഷം മത്സരം കാണാൻ മൂന്ന് മാസത്തേക്ക് 149 രൂപയുടെ ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും. പരസ്യങ്ങൾ കൂടി ഒഴിവാക്കാക്കിയുള്ള പാക്കേജിന് കുറഞ്ഞ പ്ലാനിന് 499 രൂപ നല്‍കണം.

2023ലാണ് ഇരുപത്തി മൂന്നായിരം കോടിയലധികം രൂപക്ക് ജിയോ സിനിമ ഐപിഎല്ലിന്‍റെ സ്ട്രീമിംഗ് അവകാശം അഞ്ച് വര്‍ഷത്തേക്ക് സ്വന്തമാക്കിയത്. ഇതിൽ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ജിയോ സിനിമയിലൂടെ ആരാധകര്‍ക്ക് ഐപിഎൽ സൗജന്യമായി കാണാന്‍ അവസരമൊരുക്കിയിരുന്നു. ഇതിലൂടെ ടെലിവിഷൻ സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സിലേതിനെക്കാൾ കാഴ്ചക്കാരെ സ്വന്തമാക്കാനും ജിയോ സിനിമക്കായി. എന്നാലിപ്പോള്‍ മെർജിങ് പൂർത്തിയതിന് പിന്നാലെ വില ഈടാക്കുന്ന സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്.

Content Highlights: Which plan to chose to watch jio hotstar free?

dot image
To advertise here,contact us
dot image