
ഷവോമിയുടെ പുതിയ മോഡലായ ഷവോമി 15 അള്‍ട്രാ വ്യാഴാഴ്ച ചൈനയില്‍ അവതരിപ്പിക്കും. 15 അള്‍ട്രായുടെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ഔദ്യോഗിക ചിത്രങ്ങളും മറ്റും പുറത്തുവിട്ടിട്ടുണ്ട്. Leica ബ്രാന്‍ഡഡ് കാമറകളും HyperOS ഇന്റര്‍ഫേസുമാണ് ഈ ഫോണിന്റെ പ്രത്യേകത. വൃത്താകൃതിയിലുള്ള പിന്‍ കാമറ യൂണിറ്റാണ് ഇതിനുള്ളത്.
ക്യാമറ സജ്ജീകരണത്തില്‍ നാല് സെന്‍സറുകളും ഒരു എല്‍ഇഡി ഫ്ലാഷ് സ്ട്രിപ്പും ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം, 16 ജിബി റാം, ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍ എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.
50 മെഗാപിക്സല്‍ സോണി LYT-900 സെന്‍സര്‍, 50 മെഗാപിക്സല്‍ സാംസങ് ഐസോസെല്‍ ജെഎന്‍5 അള്‍ട്രാ വൈഡ് ആംഗിള്‍ കാമറ, 50 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 858 ടെലിഫോട്ടോ സെന്‍സര്‍, 4.3x ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 200 മെഗാപിക്സല്‍ സാംസങ് ഐസോസെല്‍ എച്ച്പി9 സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ കാമറ യൂണിറ്റ് ആണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഹാന്‍ഡ്‌സെറ്റ് IP68 + IP69 സുരക്ഷാ മാനദണ്ഡങ്ങളും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.
Content Highlights: Xiaomi15 ultra launch thursday