
സോഷ്യൽ മീഡിയയിൽ സജീവമായവരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. മെറ്റയുടെ ഉടമസ്ഥയിലുള്ള ഫേസ്ബുക്കും ഇൻസ്റ്റയും പക്ഷെ വ്യാഴാഴ്ച പണി മുടക്കി. ഇതോടെ മെറ്റ പണി മുടക്കിയതിന്റെ കാരണം അന്വേഷിച്ച് എക്‌സിൽ പോസ്റ്റുകളുമായി എത്തിയത് നിരവധി പേരാണ്.
ലോകമെമ്പാടുമുള്ള നിരവധി പേരാണ് തങ്ങളുടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തിക്കുന്നില്ലെന്ന് കാണിച്ച് എക്‌സിൽ പോസ്റ്റുകളിട്ടത്. ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റായ Downdetector.com പ്രകാരം, ഇന്ത്യൻ സമയം രാവിലെ 7.59 മുതലാണ് മെറ്റ പ്രവർത്തനരഹിതമായത്.
ഇന്ത്യക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മെറ്റയുടെ പ്രവർത്തനം വെല്ലുവിളി നേരിട്ടു. 26 -ാം തിയതി രാത്രി മുതൽ തന്നെ മെറ്റയുടെ ആപ്പുകളിൽ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നാണ് എക്‌സിൽ വരുന്ന പ്രതികരണങ്ങൾ. 27 ന് രാവിലെ 8.30 ഓടെ ഫേസ്ബുക്ക് സേവനങ്ങൾ പുനസ്ഥാപിക്കപ്പെട്ടതായും എക്‌സിൽ പോസ്റ്റുകൾ എത്തി. ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഫേസ്ബുക്ക് ആക്‌സസ് ചെയ്യാനും ലോഗിൻ ചെയ്യാനും സാധിച്ചു.
അതേസമയം ഇടയ്ക്ക് ഇടയ്ക്ക് പ്രശ്‌നങ്ങൾ നേരിടുന്ന മെറ്റയ്ക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ആഗോളതലത്തിൽ മെറ്റ സേവനങ്ങൾക്ക് തടസ്സം നേരിട്ടതെന്നതിനെ കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
Content Highlights: Facebook and Instagram Faces login issues in globally