
ഏറ്റവും സാധാരണമായ പ്രവർത്തികള്‍ പോലും ബഹിരാകാശത്ത് വ്യത്യസ്തം തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബഹിരാകാശ യാത്രികനായ ഡോണ്‍ പെറ്റിറ്റ്. ഭൂമിയില്‍ പാന്റ് ധരിക്കുന്നത് ഒരു സാധാരണ പ്രവൃത്തിയാണ് അല്ലേ? എന്നാല്‍ ബഹിരാകാശത്ത് ഇത് തികച്ചും വ്യത്യസ്തമായ കാര്യവുമാണ്. പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ വസ്ത്രം ധരിക്കുന്നതിന്റെ വെല്ലുവിളി ചിത്രീകരിക്കുന്ന വീഡിയോയാണ് ഡോണ്‍ പെറ്റിറ്റ് പങ്കുവച്ചിരിക്കുന്നത്. ഭാരമില്ലാതെ അന്തരീക്ഷത്തില്‍ പൊങ്ങി കിടക്കുമ്പോള്‍ പാന്റ്സ് ഒരു നിശ്ഛിത സ്ഥാനത്ത് നിര്‍ത്തി അത് ധരിക്കുന്നതിന്റെ വെല്ലുവിളികള്‍ വീഡിയോയില്‍ കാണാന്‍ സാധിക്കും.
Two legs at a time! pic.twitter.com/EHDOkIBigA
— Don Pettit (@astro_Pettit) February 21, 2025
ഫെബ്രുവരി 21 ന് ഇദ്ദേഹം പങ്കിട്ട ക്ലിപ്പില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ വച്ച് പാന്റ്സ് ധരിക്കാന്‍ ഡോണ്‍ പെറ്റിറ്റ് രസകരമായി തന്ത്രങ്ങള്‍ മെനയുന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നു. ഈ ചെറിയ വീഡിയോ കാഴ്ചക്കാരെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്തു. വീഡിയോയുടെ താഴെ രസകരമായ ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
നാസയ്ക്ക് വളരെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രശസ്തനായ ബഹിരാകാശ യാത്രികനും കെമിക്കല്‍ എഞ്ചിനിയറുമാണ് ഇദ്ദേഹം. 1955 ഏപ്രില്‍ 20 ന് ഒറിഗോണിലെ സില്‍വര്‍ട്ടണിലാണ് അദ്ദേഹം ജനിച്ചത്. ശാസ്ത്രത്തില്‍ ശക്തമായ അടിത്തറയുള്ള ഇദ്ദേഹം അരിസ്‌റ്റോണ സര്‍വ്വകലാശാലയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി ചെയ്തു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിരവധി ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുളളതുകൊണ്ട് ബഹിരാകാശത്ത് വിപുലമായ പരിചയ സമ്പത്താണ് ഡോണ്‍ പെറ്റിറ്റിന് ഉള്ളത്. 1996 ല്‍ ഒരു ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒന്നിലധികം ബഹിരാകാശ നടത്തങ്ങള്‍ ഉള്‍പ്പെടെ 370 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചു. സീറോ ജി- ഗ്രാവിറ്റി കപ്പ് കണ്ടുപിടിച്ചത് മുതല്‍ വിചിത്രമായ മൈക്രോഗ്രാവിറ്റി ഡെമോകള്‍ ചിത്രീകരിക്കുന്നതില്‍ വരെ അദ്ദേഹം പ്രശസ്തനാണ്.
Content Highlights : What it would be like to wear pants in space, Many videos shot in space seem to be full of curiosity. This is one such video