അമ്പിളിമാമനെക്കുറിച്ച് കൂടുതലറിയണ്ടേ? 'ബ്ലൂ ഗോസ്റ്റ്' പറഞ്ഞുതരും; നിർണായക ലാൻഡിങ് ഇന്ന്

ബഹിരാകാശ പര്യവേക്ഷണത്തിൽ സ്വകാര്യ കമ്പനികളുടെ വർധിച്ചുവരുന്ന പങ്ക് തെളിയിക്കുക കൂടിയാണ് ഈ ദൗത്യം ചെയ്യുന്നത്

dot image

ഇരട്ട ചാന്ദ്ര പര്യവേക്ഷണ പേടകങ്ങളായ ബ്ലൂ ഗോസ്റ്റ് ഇന്ന് ചന്ദ്രനിൽ ഇറങ്ങും. ജനുവരി 15ന് നാസയുടെ സഹായത്തോടെ സ്പേസ് എക്സ് വിക്ഷേപിച്ച ബ്ലൂ ഗോസ്റ്റ് ചന്ദ്ര സമതലമായ മേർ ക്രിസിയത്തിലാണ് ഇറങ്ങുക.

ചാന്ദ്ര പര്യവേക്ഷണവും, ചന്ദ്രനിൽ മനുഷ്യ സാന്നിധ്യം ഉണ്ടാക്കാനുമുള്ള നാസയുടെ പഠനത്തിന്റെ ഭാഗമായാണ് ബ്ലൂ ഗോസ്റ്റ് പര്യവേക്ഷണം നടത്തുക. ചന്ദ്രനിലെത്തന്നെ ഏറ്റവും പരന്ന, പ്രധാനപ്പെട്ട പ്രതലങ്ങളിലൊന്നായ മേർ ക്രിസിയത്തിൽ ഇറങ്ങുന്നതിലൂടെ, കൂടുതൽ ശാസ്ത്രീയമായ പാഠങ്ങൾ നടത്താമെന്ന പ്രതീക്ഷയിലാണ് നാസ. ഒരു ചാന്ദ്രദിനം മൊത്തമെടുത്ത്, നിർണായകമായ പരീക്ഷണങ്ങൾ നടത്തുകയും, ചന്ദ്രന്റെ അന്തരീക്‌സത്തെപ്പറ്റി കൊടുത്താൽ പഠനങ്ങൾ നടത്തുകയുമാണ് ദൗത്യം.

ചന്ദ്രന്റെ ഉൾഭാഗങ്ങളിലെ താപപ്രവാഹങ്ങളെക്കുറിച്ചും ലാൻഡർ പഠിക്കും. ഈ പഠനം ചന്ദ്രനിലെ താപപരിണാമത്തെ മനസിലാക്കണ ശാസ്ത്രജ്ഞരെ സഹായിക്കും. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ, ഗവേഷകർക്ക് അവയുടെ ഭൂമിശാസ്‌ത്രപരമായ ചരിത്രങ്ങളെക്കുറിച്ച് ഉൾകാഴ്ച ലഭിക്കും.

ബഹിരാകാശ പര്യവേക്ഷണത്തിൽ സ്വകാര്യ കമ്പനികളുടെ വർധിച്ചുവരുന്ന പങ്ക് തെളിയിക്കുക കൂടിയാണ് ഈ ദൗത്യം ചെയ്യുന്നത്. ആർടെമിസ് പദ്ധതിയുടെ ഭാഗമായി, ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം സ്ഥാപിക്കുന്നതിനും, ചൊവ്വാ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്നതിനും ഈ ദൗത്യം നിർണായകമാണ്.

Content Highlights: blue ghost to land at moon today

dot image
To advertise here,contact us
dot image