'There's Something in the air'; പുതിയ മാക്ബുക്ക് എയർ പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

M4 ചിപ്പ് ഉൾപ്പെടുത്താൻ സാധ്യത

dot image

പുതിയ മാക്ബുക്ക് M4 പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. മാക്ബുക്ക് എയര്‍ M3 യുടെ പിന്‍ഗാമിയായി, 13 ഇഞ്ച്, 15 ഇഞ്ച് മോഡലുകളിലാണ് പുതിയ ലാപ്‌ടോപ്പ് എത്തുന്നതെന്നാണ് പ്രതീക്ഷ. കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയുടെ എന്‍ട്രി ലെവല്‍ ലാപ്ടോപ്പ് ആപ്പിള്‍ ഇന്റലിജന്‍സിനെ പിന്തുണച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ആപ്പിള്‍ സിഇഒ ടിം കുക്ക്, 'There's Something in the air' എന്ന വാചകമുള്ള ഒരു ടീസര്‍ വീഡിയോ പുറത്തിറക്കിയിരുന്നു. പുതിയ മാക്ബുക്ക് എയറിന്റെ ലോഞ്ചിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മോഡലിന്റെ അതേ ഡിസൈന്‍ നിലനിര്‍ത്തി കൊണ്ടു തന്നെ പുതിയ പ്രോസസര്‍ ഉപയോഗിച്ചാണ് M4 പുറത്തിറക്കുന്നത്.

13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ രണ്ട് ഡിസ്‌പ്ലേ ഓപ്ഷനുകളിലാണ് ഇത് പുറത്തിറങ്ങുക എന്ന് കരുതപ്പെടുന്നു. മാക്ബുക്ക് എയർ M4-ലും ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ തന്നെയായിരിക്കും ഉണ്ടാകുക എന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ആപ്പിൾ മാക്ബുക്ക് പ്രോ (M4, 2024)-നൊപ്പം വാഗ്ദാനം ചെയ്യുന്ന പുതിയ നാനോ-ടെക്‌സ്ചർ കോട്ടിംഗ് അതിന്റെ എൻട്രി ലെവൽ ലാപ്‌ടോപ്പിലേക്കും കൊണ്ടുവരാൻ സാധ്യതയുണ്ട്. കൂടാതെ, M3 മാക്ബുക്ക് എയറിലെ നിലവിലുള്ള തണ്ടർബോൾട്ട് 3 M4 മോഡലിൽ തണ്ടർബോൾട്ട് 4-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് സാധ്യത.

Content Highlights: Apple Confirms New MacBook Air Coming This Week; to Likely Feature an M4 Chip

dot image
To advertise here,contact us
dot image