
സാംസങിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലുകളിൽ ഒന്നാണ് എസ് 24 അൾട്രാ. കിടിലൻ കാമറയും അതിഗംഭീര സ്‌പെക്കുകളുമായി കിടിലൻ പെർഫോമൻസാണ് ഫോൺ നടത്തുന്നത്. വിലയിലും ഫോൺ ഇത്തിരി മുൻപന്തിയിലായിരുന്നു. 134,000 രൂപയായിരുന്നു എസ് 24 അൾട്രയുടെ വില. എന്നാൽ ഇപ്പോഴിതാ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ആമസോൺ.
ആമസോണിൽ ഫോണിന് 35,000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 99,000 രൂപയ്ക്ക് എസ് 24 അൾട്രാ ഫോൺ വാങ്ങാൻ സാധിക്കും. അതേസമയം എക്‌സ്‌ചേഞ്ച് ഓപ്ഷനും കൂടി ചേർത്താൽ ഫോണിന്റെ വില ഗണ്യമായി ഇനിയും കുറയും.
ഗാലക്‌സി എസ്24 അൾട്രാ(12GB RAM + 256GB സ്റ്റോറേജ്) നിലവിൽ ആമസോണിൽ 99,389 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പഴയ സ്മാർട്ട്ഫോണുകൾ 49,300 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായി ആമസോൺ നൽകുന്നുമുണ്ട്. ഈ മൂല്യം പൂർണമായി ലഭിച്ചാൽ എസ് 24 അൾട്ര വെറും 50,089 രൂപയ്ക്ക് ലഭിക്കും.
ടൈറ്റാനിയം ഫ്രെയിം ആണ് ഗാലക്സി എസ് 24 അൾട്രയ്ക്ക് നൽകിയിരിക്കുന്നത്. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും അഡാപ്റ്റീവ് 1-120Hz റിഫ്രഷ് റേറ്റും ഉള്ള 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയാണ് ഫോണിന്റെ പ്രത്യേകത. സ്‌ക്രീൻ റിഫ്‌ലക്ഷൻസ് 75% കുറയ്ക്കുന്ന ഗൊറില്ല ഗ്ലാസ് ആർമറും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്.
സ്നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോമാണ് ഫോണിന്റെ കരുത്ത്. ലൈവ് ട്രാൻസ്ലേറ്റ്, സർക്കിൾ ടു സെർച്ച് തുടങ്ങി എഐ സവിശേഷതകളും ഫോണിനുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1-ൽ പ്രവർത്തിക്കുന്ന സാംസങ് എസ് 24 അൾട്ര ഏഴ് വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റുകളോടെയാണ് എത്തുന്നത്.
200MP പ്രൈമറി ക്യാമറയുള്ള ഫോണിൽ 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 10MP 3x ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാവൈഡ് സെൻസർ എന്നിവയും എസ് 24 അൾട്രയുടെ പ്രത്യേകതയാണ്. 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്, 45W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും ഫോണിലുണ്ട്.
Content Highlights: you will get Samsung S24 Ultra for just Rs 51,000, Amazon with a great offer