നത്തിങ്ങിന്റെ പുതിയ ഫോണ്‍ ഇന്ത്യയിലെത്തി; ബജറ്റ് ഫ്രണ്ട്ലി ഫോണുകളുടെ വിലയറിയാം

നത്തിങ്ങിന്റെ പുതിയ ഫോണ്‍ 3എ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

dot image

നത്തിങ്ങിന്റെ പുതിയ ഫോണ്‍ 3എ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഫോണ്‍ 3എ സീരീസില്‍ ഫോണ്‍ 3എ, ഫോണ്‍ 3എ പ്രോ എന്നി ബജറ്റ് ഫോണുകളാണ് അവതരിപ്പിച്ചത്. 24,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 7s Gen 3 ചിപ്പോടുകൂടിയാണ് ഈ ഫോണുകള്‍ വരുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 5000mAh ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഫോണുകളില്‍ ഉള്‍പ്പെടുന്നു.

8GB + 128GB, 8GB + 256GB എന്നി രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ 3എ വരുന്നത്. വില യഥാക്രമം 24,999 രൂപയും 26,999 രൂപയുമാണ്. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 2000 രൂപ കിഴിവുണ്ട്. നത്തിങ് ഫോണ്‍ 3എ പ്രോ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. 8GB + 128GB, 8GB + 256GB, 12GB + 256GB, യഥാക്രമം 29,999 രൂപ, 31,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ് വില. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 2000 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. ഇത് വില 27,999 രൂപ, 29,999 രൂപ, 31,999 രൂപ എന്നിങ്ങനെ കുറയ്ക്കുന്നു.

45W വൈറ്റ് ചാര്‍ജറിന് 999 രൂപയാണ് വില. പിന്‍ കവറിന് 599 രൂപ വില വരും. ഇത് രണ്ടും കൂടി ചേര്‍ന്ന ഫോണ്‍ 3എ പ്രോയുടെ 8GB + 128GB വേരിയന്റിന് 29,597 രൂപയും 8GB + 256GB വേരിയന്റിന് 31,597 രൂപയും 12GB + 256GB വേരിയന്റിന് 33,597 രൂപയും വില വരും.

Content Highlights: nothing phone 3a pro and phone 3a launched in india

dot image
To advertise here,contact us
dot image