ഇനി അജ്ഞാത കോളുകളില്ല; എന്താണ് ഗൂഗിളിന്റെ പുതിയ കോള്‍ ഫില്‍ട്ടറിങ് ഫീച്ചര്‍?

സ്പാം കോളുകളില്‍ മുന്നറിയിപ്പ് നല്‍കാനും അജ്ഞാത കോളുകളെ തരംതിരിക്കാനും പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

dot image

സ്പാം കോളുകളില്‍ മുന്നറിയിപ്പ് നല്‍കാനും അജ്ഞാത കോളുകളെ തരംതിരിക്കാനും പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. പ്രധാനപ്പെട്ട കോളുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുകയാണ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇന്‍കമിങ് അല്ലെങ്കില്‍ ഔട്ട്‌ഗോയിങ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി കോളുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല, ഇത് കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നു.

കഴിഞ്ഞ മാസം ഫോണ്‍ ആപ്പിന്റെ 159.0.718038457-പബ്ലിക് ബീറ്റാ-പിക്സല്‍2024 അപ്‌ഡേറ്റിലാണ് കോള്‍ ഫില്‍ട്ടറിങ് അപ്‌ഡേറ്റ് ആദ്യം അവതരിപ്പിച്ചത്. ആദ്യം, ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിക്കാര്‍ സാധിച്ചിരുന്നുള്ളൂ. ആന്‍ഡ്രോയിഡ് അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത് ഗൂഗിള്‍ ഇപ്പോള്‍ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ്.

അജ്ഞാത കോളര്‍മാരെ തിരിച്ചറിയാനും സ്പാം കോളുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഫില്‍ട്ടര്‍ ചെയ്യാനും റിവേഴ്‌സ് ലുക്കപ്പ് ടൂള്‍ ഉപയോക്താക്കളെ സഹായിക്കുന്നു. നിങ്ങളുടെ ഡിവൈസില്‍ ഫീച്ചര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി നിങ്ങളുടെ ഗൂഗിള്‍ ഫോണ്‍ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.

Content Highlights:googles new call filtering feature

dot image
To advertise here,contact us
dot image