ടവർ വേണ്ട, നെറ്റ് നേരിട്ട് ലഭിക്കും; ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ഉടനെന്ന് റിപ്പോർട്ട്

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്, റിലയൻസിന്‍റെ ജിയോ ഇന്‍ഡഫോകോം, സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെൽ തുടങ്ങിയവയാണ് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് അനുമതിക്കായി കാത്തിരിക്കുന്നത്

dot image

ന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ജൂൺ മാസത്തോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ മിന്റ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സാറ്റലൈറ്റ് സേവനത്തിനുള്ള ശുപാർശ ചട്ടക്കൂട് പുറത്തിറക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് റിപ്പോർട്ട്.

സാറ്റലൈറ്റ് സേവനങ്ങളുടെ വിലനിർണയവും സേവനദാതാക്കളെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളെ കുറിച്ചുള്ള ശുപാർശകളിലും ട്രായ് അവസാനഘട്ട പണികളിലാണ്. നിലവിൽ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്, റിലയൻസിന്റെ ജിയോ ഇന്ഡഫോകോം, സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെൽ തുടങ്ങിയവയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് അനുമതിക്കായി കാത്തിരിക്കുന്നത്.

അതേസമയം, സ്റ്റാർലിങ്കിന് ഇതുവരെ ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസ് ലഭിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് മൊബൈൽ വോയ്സ്, ഡാറ്റ, സന്ദേശമയയ്ക്കൽ സേവനങ്ങൾ നൽകുന്ന ഒരു സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് പ്രവർത്തിപ്പിക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്ന ലൈസൻസാണിത്.

സ്പെക്ട്രം ലേലം ചെയ്യണോ അതോ നേരിട്ട് അനുവദിക്കണോ എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഇതിനിടെ ആമസോണും സാറ്റലൈറ്റ് ഇന്റർനെറ്റുമായി മത്സരത്തിന് തയ്യാറെടുക്കുന്നുണ്ട്. നേരത്തെ ആഫ്രിക്കയിൽ കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി പ്രാദേശിക സേവനദാതാക്കൾക്ക് സ്റ്റാർലിങ്ക് വെല്ലുവിളിയായിരുന്നു. ഇതേ രീതിയിൽ ഇന്ത്യൻ വിപണിയും പിടിക്കാനാണ് മസ്‌കിന്റെ തീരുമാനം. 4 മില്യൺ ഉപഭോക്താക്കൾക്ക് ലോ-ലേറ്റൻസി ബ്രോഡ്ബാൻഡ് നൽകുന്നതിനായി സ്‌പേസ് എക്‌സിന്റെ യൂണിറ്റായ മസ്‌ക്കിന്റെ സ്റ്റാർലിങ്കിന്റെ 6,400 സജീവ ഉപഗ്രഹങ്ങൾ നിലവിൽ സജീവമാണ്.

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ തങ്ങളുടെ സാറ്റലൈറ്റ് ടെലികോം സേവനം ആരംഭിക്കാൻ തയ്യാറാണെന്ന് ഭാരതി എന്റർപ്രൈസസിന്റെ വൈസ് ചെയർമാൻ രാജൻ ഭാരതി മിത്തൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഗുജറാത്തിലും തമിഴ്നാട്ടിലും എയർടെൽ സാറ്റലൈറ്റ് ഇന്റർനെറ്റിന് വേണ്ടിയുള്ള ബേസ് സ്റ്റേഷനുകളുടെ ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 635 ഉപഗ്രഹങ്ങൾ എയർടെൽ വിക്ഷേപിച്ചിട്ടുണ്ട്.

Content Highlights: satellite internet India coming soon maybe in June reports

dot image
To advertise here,contact us
dot image