സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ? 'പോല്‍' ആപിലെ SOS ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ പൊലീസ് എത്തും

വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു

dot image

തെങ്കിലും സാഹചര്യത്തില്‍ സുരക്ഷിതരല്ലെന്ന് തോന്നിയാല്‍ ഒറ്റ ക്ലിക്കില്‍ വിവരം അറിയിക്കാനുള്ള സൗകര്യവുമായി കേരള പൊലീസ്. പൊലീസിന്റെ 'പോല്‍' ആപിലൂടെയാണ് സുരക്ഷ ഉറപ്പാക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആപിലെ SOS ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ നില്‍ക്കുന്നിടത്ത് പൊലീസ് എത്തും.

ആപില്‍ മൂന്ന് എമര്‍ജന്‍സി നമ്പറുകള്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്. നിങ്ങള്‍ SOS ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടെ ഈ നമ്പറുകളിലേക്കും അടിയന്തര സന്ദേശം പോകും. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഒരാള്‍ നില്‍ക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ എവിടെയാണെന്ന് കാണിക്കാന്‍ ആപിന് സാധിക്കും.

കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പ്;

സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ..?
നിങ്ങള്‍ എന്തെങ്കിലും അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ എസ്. ഓ. എസ്. ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും നിങ്ങള്‍ക്ക് ഉടന്‍ പൊലീസ് സഹായം ലഭിക്കുകയും ചെയ്യുന്നു. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്. ഓ. എസ്. ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു.


വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.
പോല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്.


https://play.google.com/store/apps/details…
https://apps.apple.com/…/pol-app-kerala…/id1500016489

Content Highlights: Know About Kerala Police's POL App And SOS Button

dot image
To advertise here,contact us
dot image