യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്; വിശദാംശങ്ങള്‍

വാട്സ്ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

dot image

യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിഐ ലൈറ്റിന്റെ പ്രത്യേകത ചെറുകിട ഇടപാടുകള്‍ രഹസ്യ പിന്‍ നല്‍കാതെ ചെയ്യാന്‍ കഴിയുമെന്നതാണ്.

ചെറുകിട ഇടപാടുകള്‍ നടത്താന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ യുപിഐ ലൈറ്റ് വഴി സാധിക്കും. പുതിയ വാട്സ്ആപ്പ് ഫീച്ചര്‍ എന്‍പിസിഐയുടെ യുപിഐ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക.

പണം പ്രത്യേക വാലറ്റിലേക്ക് നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും പുതിയ വാട്സ്ആപ്പ് ഫീച്ചര്‍ വഴി സാധിക്കും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്മെന്റ്സ് ആപ്പുകളുമായി മത്സരിക്കാന്‍ തയ്യാറായാണ് വാട്സ്ആപ്പ് നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചര്‍ വിജയകരമായാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് വാട്‌സ്ആപ്പിന്റെ പദ്ധതി.

Content Highlights: whatsapp will soon roll out the upi lite feature these users will get access first

dot image
To advertise here,contact us
dot image