
ഇന്റര്‍നെറ്റിന് വേഗതയില്ലെന്ന പരാതിയില്‍ ഉപഭോക്താവിന് ജിയോ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. മലപ്പുറം കോഡൂര്‍ സ്വദേശിയായ എം ടി മുര്‍ഷിദാണ് പരാതിക്കാരന്‍. ജിയോ മുര്‍ഷിദിന് 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി. ഒരു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മുര്‍ഷിദ് അനുകൂല വിധി നേടിയത്.
യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ പ്രയാസം നേരിട്ടതായി വ്‌ളോഗറായ യുവാവിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. ഇന്റര്‍നെറ്റിന് വേഗതയില്ലെന്നും മൊബൈല്‍ റേഞ്ച് ലഭിക്കുന്നില്ലെന്നും കാണിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് യുവാവ് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
299 രൂപയുടെ പ്ലാനായിരുന്നു താന്‍ ഉപയോഗിച്ചിരുന്നതെന്നും കമ്പനി പിന്നീട് ഇത് 349 രൂപയായി ഉയര്‍ത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 5G ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനമെങ്കിലും അത് ലഭിച്ചില്ലെന്നും പരാതിയിലുണ്ട്.
മൊബൈല്‍ റീചാര്‍ജ് ചെയ്ത 349 രൂപ യുവാവിന് നഷ്ടപരിഹാരത്തിനൊപ്പം കമ്പനി നല്‍കണമെന്നും വിധിയിലുണ്ട്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ 9 ശതമാനം പലിശയും നല്‍കണം. ഒരുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച അനുകൂല വിധിയില്‍ സന്തോഷമുണ്ടെന്ന് മുര്‍ഷിദ് പ്രതികരിച്ചു.
Content Highlights: Court orders Jio to compensate customer