ലാഭം വാഗ്ദാനം ചെയ്യും, ലക്ഷങ്ങള്‍ തട്ടിയെടുക്കും; സൂക്ഷിച്ചോ...പുതിയ തട്ടിപ്പ്

ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയതരം തട്ടിപ്പ്

dot image

ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയതരം തട്ടിപ്പ്. ഗെയിം കളിക്കാന്‍ വേണ്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ഗെയിം സൈറ്റില്‍ കയറാന്‍ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്താണ് പുതിയ തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഫേസ്ബുക്കിലൂടെയാണ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയതരം തട്ടിപ്പ്. ഗെയിം കളിക്കാന്‍ വേണ്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ഗെയിം സൈറ്റില്‍ കയറാന്‍ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു.ലിങ്കില്‍ കയറുമ്പോള്‍ഗിഫ്റ്റ് ബോക്‌സ് ലഭിക്കുകയും അതില്‍നിന്നു ഗോള്‍ഡന്‍ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടര്‍ന്ന് പണം കൊടുത്ത് ഗിഫ്റ്റ് വാങ്ങിക്കഴിയുമ്പോള്‍ നല്ലൊരു ലാഭത്തില്‍ തന്നെ ആ സൈറ്റില്‍ വില്‍ക്കാന്‍ തട്ടിപ്പുകാര്‍ സഹായിക്കുന്നു.

കിട്ടിയ ലാഭക്കണക്കുകള്‍ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങാന്‍ പണം നല്കി കഴിയുമ്പോള്‍ വില്‍ക്കാന്‍ ആളെ കിട്ടാതെ ആകുന്നു. പണം തിരിച്ചു കിട്ടാതെ ആകുമ്പോള്‍ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www.cybercrime.gov. in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Content Highlights: online gaming fraud warning from kerala police

dot image
To advertise here,contact us
dot image