ശ്രദ്ധിക്കൂ… ഐഫോണും ഐപാഡും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍

ഐഫോണുകളിലും ഐപാഡുകളിലും ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

dot image

ഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ദശലക്ഷക്കണക്കിന് ഉപയോക്താക്കളോട് അവരുടെ ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആപ്പിള്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഐഫോണുകളിലും ഐപാഡുകളിലും ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഏറ്റവും പുതിയ iOS പാച്ച് ഡൗണ്‍ലോഡ് ചെയ്യാനാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനിയുടെ നിര്‍ദേശം. ഏതാണ്ട് ഒരുമാസം മുമ്പാണ് ആപ്പിളിന്റെ മുന്‍ അപ്‌ഡേറ്റ് എത്തിയത്. എന്താണ് സുരക്ഷാ ഭീഷണിയെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, CVE-2025-24201 എന്ന് ട്രാക്ക് ചെയ്തിരിക്കുന്ന ബഗ് ആണ് ആപ്പിള്‍ പ്രോഡക്ടുകളെ ബാധിക്കുന്നതെന്നാണ് വിവരം. ബ്രൗസര്‍ എഞ്ചിനായ വെബ്കിറ്റിലും സുരക്ഷാ പിഴവ് കണ്ടെത്തിയിട്ടുണ്ട്.

അപ്‌ഡേഷന്‍ ലഭ്യമായ മോഡലുകള്‍ ഇവയാണ്; ഐഫോണ്‍ എക്സ് എസ്, അയവുടെ പുതിയ മോഡലുള്‍, ഐപാഡ് പ്രോ (13 ഇഞ്ച്), ഐപാഡ് പ്രോ (12.9 ഇഞ്ച്, മൂന്നാം തലമുറയും അതിനുശേഷമുള്ളതും), ഐപാഡ് പ്രോ (11 ഇഞ്ച്, ഒന്നാം തലമുറയും അതിനുശേഷമുള്ളതും), ഐപാഡ് എയര്‍ (മൂന്നാം തലമുറയും അതിനുശേഷമുള്ളതും), ഐപാഡ് (ഏഴാം തലമുറയും അതിനുശേഷമുള്ളതും), ഐപാഡ് മിനി (അഞ്ചാം തലമുറയും അതിനുശേഷമുള്ളതും).

Content Highlights: Apples Warns iPhone, iPad Users To Update Devices Urgently Or Risk Malicious Attacks

dot image
To advertise here,contact us
dot image