പോക്കോയുടെ എഫ്7 സീരീസ് ഉടന്‍ പുറത്തിറങ്ങും; കൂടുതല്‍ വിവരങ്ങള്‍

പോക്കോയുടെ എഫ്7 സീരീസ് ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്

dot image

പോക്കോയുടെ എഫ്7 സീരീസ് ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. എഫ്7 സീരീസിന്റെ ആഗോള ലോഞ്ച് മാര്‍ച്ച് 27ന് നടത്താനാണ് കമ്പനി ആലോചിക്കുന്നത്. എഫ്7 സീരീസില്‍ എഫ് 7 പ്രോ, എഫ്7 അള്‍ട്രാ വേരിയന്റുകള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ എന്ന് ഈ സീരീസ് അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

12GB LPDDR5X റാം, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസ് 2.0, എന്‍എഫ്‌സി കണക്റ്റിവിറ്റി ഫോണിനുണ്ടാകും. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 SoC ചിപ്പ്‌സെറ്റോടു കൂടിയായിരിക്കാം പോക്കോ എഫ്7 പ്രോ വിപണിയില്‍ എത്തുക. 120Hz റിഫ്രഷ് റേറ്റും 50 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ കാമറ യൂണിറ്റും ഉള്ള 6.67 ഇഞ്ച് QHD+ (1,440 x 3,200 പിക്‌സലുകള്‍) OLED ഡിസ്‌പ്ലേ ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടായേക്കും.

90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,830mAh ബാറ്ററി ആയിരിക്കും ഇതിന് കരുത്തുപകരുക.16 ജിബി റാമിനുള്ള പിന്തുണയുള്ള സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് SoC ചിപ്പ്‌സെറ്റ് എഫ് 7 അള്‍ട്രാ വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നത്. ഹൈപ്പര്‍ഒഎസ് 2.0 സ്‌കിന്‍ ഉള്ള ആന്‍ഡ്രോയിഡ് 15 നൊപ്പം ഫോണ്‍ ലഭ്യമാകും. 

ടെലിഫോട്ടോ ഷൂട്ടര്‍ ഉള്‍പ്പെടെ 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റ് ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടായിരിക്കാം. 120W വയര്‍ഡ്, 50W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയും ഫോണിനുണ്ടാകുമെന്നുമാണ് പ്രതീക്ഷ.

Content Highlights: poco f7 series is expected to be unveiled in select global markets soon

dot image
To advertise here,contact us
dot image