
ഒരു ഫോൺ വാങ്ങുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കുക എന്തെല്ലാം കാര്യങ്ങളായിരിക്കും? സ്പെസിഫിക്കേഷൻസ്, ക്യാമറ, മെമ്മറി തുടങ്ങിയ പലവിധ കാര്യങ്ങളായിരിക്കും അല്ലെ. അവയ്ക്കൊപ്പം തന്നെ നമ്മൾ പ്രധാനമായും നോക്കുക വില കൂടിയായിരിക്കും. കയ്യിലൊതുങ്ങുന്ന വിലയ്ക്ക് മികച്ച ഫോണുകൾ എന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്നവരാകും നമ്മളെല്ലാം. അവർക്കായി സാംസങ് ഇതാ ഒരു ഫോൺ പുറത്തിറക്കിയിരിക്കുകയാണ്.
സാംസങ് ഗാലക്‌സി F16 ആണ് ആ ഫോൺ. 4,6,8ജിബി റാം വേരിയന്റുകളിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. 5ജി കണക്ടിവിറ്റിയാണ് ഫോണിനുള്ളത്. 4GB റാം ഉള്ള ഫോണിന് വെറും 13,499 രൂപ മാത്രമാണ് വില. 6GB റാം ഉള്ള ഫോണിന് 14,999 രൂപയും 8GBക്ക് 16,499 രൂപയുമാണ് വില. ഈ മൂന്ന് വേരിയന്റുകൾക്കും 128 ജിബി സ്റ്റോറേജ് ആണുള്ളത്.
വില കുറവെന്നതിനൊപ്പം കിടിലൻ സ്പെസിഫിക്കേഷനുകളാണ് ഫോണിനുള്ളത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ളേയാണ് ഫോണിനുള്ളത്. ട്രിപ്പിൾ റെയർ ക്യാമറ യൂണിറ്റുള്ള, 50 മെഗാപിക്സൽ ക്യാമറയാണ് ഫോണിനുള്ളത്. 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. 5000mAh ബാറ്ററി, 25W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവ ഫോണിനുണ്ട്.
Content Highlights: Samsung launches budget friendly 5g smartphones