ഐഫോൺ 17 സീൻ മാറ്റുമോ? പുതിയ മോഡൽ പുറത്തിറങ്ങുക വമ്പൻ മാറ്റങ്ങളുമായെന്ന് റിപ്പോർട്ട്

ഡിസൈൻ, ചാർജിങ്, എന്നിവയിലെല്ലാം മാറ്റങ്ങളുമായാണ് ഐഫോൺ 17 എത്തുക എന്നാണ് റിപ്പോർട്ടുകൾ

dot image

ആപ്പിളിന്റെ ഐഫോൺ 17 ഈ വർഷം ഇറങ്ങിയേക്കുക അടിമുടി മാറ്റങ്ങളുമായെന്ന് റിപ്പോർട്ട്. ഡിസൈൻ, ചാർജിങ്, എന്നിവയിലെല്ലാം മാറ്റങ്ങളുമായാണ് ഐഫോൺ 17 എത്തുക എന്നാണ് റിപ്പോർട്ടുകൾ.

ചാർജിങ് പോർട്ട് ഇല്ലാതെയും ഫിസിക്കൽ സിം പോർട്ടുകൾ ഇല്ലാതെയുമായിരിക്കും ഐഫോൺ 17 പുറത്തിറങ്ങുക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസൈൻ കൂടുതൽ മെലിവുള്ളതാക്കിയും ഫോൺ രൂപം മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ 2021ൽ ചാർജിങ് പോർട്ട് രഹിത ഐഫോണുകൾ പുറത്തിറങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായിരുന്നില്ല. പുതിയ ഐഫോണിന് മാഗ്സേഫ് ചാർജിങ് ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ഐഫോൺ 17ന്റെ ചർച്ചകൾ ഒരുവശത്ത് കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ആപ്പിളിന്റെ പുതിയ ഐഫോൺ പതിപ്പായ ഐഫോൺ 16eയ്ക്ക് ചൈനയിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തുന്നത്.

ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം, പിൻതലമുറക്കാരനായ ഐഫോൺ SEയെക്കാളും അറുപത് ശതമാനം അധികമാണ് 16eയുടെ വിൽപ്പന. ഷവോമി, വിവോ, വാവെയ് പോലുളള ചൈനീസ് ഭീമന്മാർ അടക്കിവാഴുന്ന ചൈനീസ് മാർക്കറ്റിലാണ് ഈ നേട്ടം എന്നതാണ് കൗതുകകരം. എന്നാൽ ഈ നിരക്ക് കഴിഞ്ഞ വർഷത്തെ മൊത്തം വിൽപനയെ മറികടക്കാൻ പോലും ഉതകുന്നതല്ല എന്ന പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്.

അധികം വൈകാതെതന്നെ 16eയുടെ വിൽപന കുറയുമെന്നും ചൈനീസ് ആൻഡ്രോയ്ഡ് കമ്പനികൾ മുൻപിലേക്ക് വരുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ റെക്കോർഡ് വില്പനയിലൂടെ, ഉത്സവ സീസണുകളിൽ ഉണ്ടായിട്ടുള്ള വിൽപ്പനയിലെ ഇടിവുകൾ മറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Content Highlights: iPhone 17 to likely to come out with this major update

dot image
To advertise here,contact us
dot image