'അപ്പോൾ ഇത് ആരും വാങ്ങേണ്ട എന്നാണോ?' ആപ്പിൾ ഫോൾഡിന് സാംസങ്ങിനേക്കാൾ 20 ശതമാനം കൂടുതൽ വിലയെന്ന് റിപ്പോർട്ട്

2026 അവസാനത്തോടെയോ 2027 ന്റെ തുടക്കത്തിലോ ആയിരിക്കും ആപ്പിളിന്‍റെ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ എത്തുക.

dot image

മടക്കാവുന്ന തരത്തിൽ എത്തുന്ന ആപ്പിളിന്റെ ഫോൾഡ് ഫോണിന് സാംസങ് ഫോൾഡ് 8-നേക്കാൾ വില കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട്. സാംസങിന്റെ ഗാലക്‌സി ദ ഫോൾഡ് 8 നേക്കാൾ 20% വില കൂടുതലാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അടുത്ത വർഷമാണ് ആപ്പിൾ ഫോൾഡ് ഫോണുകൾ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ ഫോൾഡിന് ഐഫോൺ 16 പ്രോ മാക്‌സിനേക്കാൾ വിലയുണ്ടാകുമെന്നും ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ ഏകദേശം 2,300 (ഏകദേശം 1,99,000 ഇന്ത്യ രൂപ) ഡോളറായിരിക്കും ആപ്പിൾ ഫോൾഡിന്റെ വില.

നിലവിൽ ഐഫോൺ 16 പ്രോമാക്‌സിന്റെ 256 ജിബി മോഡലിന് 1199 ഡോളർ (ഏകദേശം 1,00,700 ഇന്ത്യൻ രൂപ) ആണ് വില. അതേസമയം ആപ്പിളിന്റെ മുഖ്യ എതിരാളികളായ സാംസങിന്റെ ഗാലക്സി ഇസഡ് ഫോൾഡിന്റെ പ്രാരംഭ വില 1,899 ഡോളർ ആണ് (ഏകദേശം 1,64,300 ഇന്ത്യൻ രൂപ), മറ്റൊരു പ്രമുഖ ഫോൺ നിർമാതാക്കളായ ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡിന് 1799 ഡോളറാണ് വില. ഇന്ത്യൻ രൂപ ഏകദേശം 1,55,000 രൂപയാണിത്.

അതേസമയം ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തുമ്പോൾ ഫോണിന്റെ വില കുറച്ചേക്കുമെന്നും ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2026 അവസാനത്തോടെയോ 2027 ന്റെ തുടക്കത്തിലോ ആയിരിക്കും ഫോൾഡബിൾ ഫോണുകൾ വിപണിയിൽ എത്തുക.

7.8 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും 5.5 ഇഞ്ച് കവർ ഡിസ്പ്ലേയുമായിരിക്കും ഫോണിനുണ്ടാവുകയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോൾഡബിൾ ഫോണിൽ ക്രീസില്ലാത്ത ഡിസ്പ്ലേയുണ്ടാകുമെന്നാണ് സൂചന. അതേസമയം ഫോൾഡബിൾ ഫോണിന് ഫേസ് ഐഡി ഉണ്ടാവാനുള്ള സാധ്യത കുറവാണ്. പകരം സൈഡ്-മൗണ്ടഡ് ടച്ച് ഐഡി സെൻസറായിരിക്കും ഉണ്ടാവുക എന്നും നേരത്തെ വന്ന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു. ഡ്യുവൽ റിയർ ക്യാമറയും 5,000mAh ശേഷിയുള്ള ബാറ്ററിയുമായിരിക്കും ഫോൾഡബിൾ ഫോണിന് ഉണ്ടാവുക.

Content Highlights: Apple is reportedly working on a foldable iPhone price details Report

dot image
To advertise here,contact us
dot image