
ആപ്പിളിന്റെ ഐഫോണിന് വൻ വെല്ലുവിളിയുയർത്തിയേക്കാവുന്ന ഗൂഗിൾ പിക്സൽ 9a ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കിടിലൻ ഫീച്ചറുകളും ന്യായമായ വിലയുമായി ഐഫോണിനോട് നേരിട്ട് മത്സരിക്കുന്ന തരത്തിലുള്ളതാണ് പിക്സൽ 9a.
പ്രീമിയം സെഗ്മന്റിലെ ഏറ്റവും മികച്ച ഫോണുകളിലൊന്നായാണ് പിക്സൽ 9a വിലയിരുത്തപ്പെടുന്നത്. ഗൂഗിൾ റെൻസർ G4 ചിപ്‌സെറ്റാണ് ഫോണിനുള്ളത്. ഗെയിമിംഗ്, മൾട്ടിടാസ്കിങ് തുടങ്ങിയ കാര്യങ്ങളെല്ലാം സുഗമമായി ഇതിലൂടെ ചെയ്യാനാകും.
8ജിബി റാം ഉള്ള, 256ജിബി സ്റ്റോറേജ് ഉളള സിംഗിൾ വേരിയന്റ് ആണ് മാർക്കറ്റിൽ എത്തിയിരിക്കുന്നത്. 49,999 രൂപയാണ് ലോഞ്ച് പ്രൈസ്. 3000 രൂപ വരെയുള്ള ലിമിറ്റഡ് ടൈം ക്യാഷ്ബാക്കും ഗൂഗിൾ നൽകുന്നുണ്ട്. അതേസമയം, ഫോൺ ഇന്നുമുതൽ വിൽപ്പന ആരംഭിക്കുമെന്ന് വ്യക്തമായിട്ടില്ല.
48എംപി പ്രൈമറി സെൻസറുള്ള, 13 എംപി അൾട്രാവൈഡ് സെൻസറുള്ള ക്യാമറകളാണ് ഫോണിനുള്ളത്. ഫ്രണ്ട് ക്യാമറ 13എംപിയാണ്. 5100 mAh ബാറ്ററി, 23 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഐഫോൺ 16eയ്ക്ക് കനത്ത വെല്ലുവിളിയുയർത്തുന്നതാണ് ഗൂഗിൾ പിക്സൽ 9a. 256ജിബിയുടെ ഐഫോൺ 16e വേരിയന്റിന് 69,900 രൂപയാണ് വില. എന്നാൽ അതേ സവിശേഷതകൾ ഉള്ള പിക്സൽ 20000 രൂപ കുറവിൽ ലഭിക്കും.
Content Highlights: Google pixel 9a launched to compete with iphone 16e