ട്രേഡിങ് കെണിയില്‍ വീഴരുത്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

വ്യാജ വെബ്‌സൈറ്റുകളും ടെലിഗ്രാം ഗ്രൂപ്പുകളുമായും തട്ടിപ്പുകാര്‍ സജീവമാണ്

dot image

നിരവധി ട്രേഡിങ് ആപ്പുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ്. പലരും അതില്‍ സ്ട്രീമിങ് നടത്തി പണം നേടാറുമുണ്ട്. എന്നാല്‍ പലരും അബദ്ധങ്ങളില്‍ ചെന്ന് ചാടാറുമുണ്ട്. നിരവധി തട്ടിപ്പ് ആപ്പുകളാണ് ഇന്ന് നിലവിലുള്ളത്. ഇത്തരത്തില്‍ ആപ്പ് കെണികളില്‍ പോയി വീഴുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമൂഹ മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും വരുന്ന പരസ്യങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാര്‍ നല്‍കുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലും ഇത്തരം തട്ടിപ്പുകാര്‍ സജീവമാണ്.

ട്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആപ്ലിക്കേഷനുകളെയും വെബ്‌സൈറ്റുകളെയും പറ്റി വ്യക്തമായി അന്വേഷിച്ചതിനു ശേഷം മാത്രം പണം ഇന്‍വെസ്റ്റ് ചെയ്യുക. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരില്‍ പോലീസിനെ അറിയിക്കുക.

Content Highlights: Kerala Police Warning About Trading Apps

dot image
To advertise here,contact us
dot image