ഐഫോണും ആപ്പിൾ വാച്ചുമെല്ലാം 'ശടേന്ന്' കയ്യിലെത്തും, കൂടിപ്പോയാൽ പത്ത് മിനിറ്റ് !

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലായിരിക്കും ഈ സേവനം ലഭ്യമാകുക.

dot image

പ്പിൾ ഉത്പന്നങ്ങൾ കസ്റ്റമറിന്റെ അടുക്കൽ ഹോം ഡെലിവറിയായി എത്തിക്കുന്നതിനായി ആപ്പിളുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ സെപ്റ്റോ. കഴിഞ്ഞ ദിവസങ്ങളിൽ ഈ പാർട്ണർഷിപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ സെപ്റ്റോ പുറത്തുവിട്ടിരുന്നു. ഇതിൻ പ്രകാരം ആപ്പിളിന്റെ എല്ലാ പ്രൊഡക്ടുകളും ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും.

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലായിരിക്കും ഈ സേവനം ഉണ്ടാകുക. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങി ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും സെപ്റ്റോ ഇനി വെറും 10 മിനിറ്റില്‍ കസ്റ്റമറിന്റെ കയ്യിലെത്തിക്കും. ലോഞ്ച് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.

പത്ത് മിനിറ്റില്‍ എത്തിക്കും എന്നുതന്നെയാണ് സെപ്റ്റോയുടെ ഉറപ്പ്. പുതിയതായി ലോഞ്ച് ചെയ്‌തെ ഐഫോൺ 16e, എയർപോഡ്സ് 4 എന്നിവയും സെപ്റ്റോയിൽ ലഭ്യമാകും. ഒരു മാസത്തിനിടെ സെപ്റ്റോ ആപ്പിൽ പത്ത് ലക്ഷത്തോളം ആളുകളാണ് ആപ്പിളിന്റെ ഉത്പന്നങ്ങൾ തിരഞ്ഞത്. അവയുടെ ബിസിനസും വർധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആപ്പിൾ ഉത്പന്നങ്ങൾ നേരിട്ടെത്തിക്കാൻ കരാറെന്ന് സെപ്റ്റോ ബിസിനസ് ഹെഡ് അഭിമന്യു സിങ് അറിയിച്ചു. ബാങ്ക് കാർഡുകളിൽ വിലക്കുറവ്, കൂപ്പൺ ഡിസ്‌കൗണ്ടുകൾ, മൊബൈൽ വാലറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവയും ലഭ്യമാകും.

അതേസമയം, ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോൺ 16eയ്ക്ക് ചൈനയിൽ റെക്കോർഡ് വിൽപനയാണ് രേഖപ്പെടുത്തുന്നത്.ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം, പിൻതലമുറക്കാരനായ ഐഫോൺ SEയെക്കാളും അറുപത് ശതമാനം അധികമാണ് 16eയുടെ വിൽപ്പന. ഷവോമി, വിവോ, വാവെയ് പോലുളള ചൈനീസ് ഭീമന്മാർ അടക്കിവാഴുന്ന ചൈനീസ് മാർക്കറ്റിലാണ് ഈ നേട്ടം എന്നതാണ് കൗതുകകരം. എന്നാൽ ഈ നിരക്ക് കഴിഞ്ഞ വർഷത്തെ മൊത്തം വിൽപനയെ മറികടക്കാൻ പോലും ഉതകുന്നതല്ല എന്ന പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്.

അധികം വൈകാതെതന്നെ 16eയുടെ വിൽപന കുറയുമെന്നും ചൈനീസ് ആൻഡ്രോയ്ഡ് കമ്പനികൾ മുൻപിലേക്ക് വരുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ റെക്കോർഡ് വില്പനയിലൂടെ, ഉത്സവ സീസണുകളിൽ ഉണ്ടായിട്ടുള്ള വിൽപനയിലെ ഇടിവുകൾ മറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Content Highlights: zepto to deliver apple products in 10 minutes

dot image
To advertise here,contact us
dot image