
ഐക്യൂഒഒയുടെ പുതിയ സ്മാര്‍ട്ട്ഫോണായ ഇസഡ്10 ഫൈവ് ജി ഏപ്രില്‍ 11ന് ലോഞ്ച് ചെയ്യും. 7300 എംഎഎച്ച് ബാറ്ററിയാണ് ഏറ്റവും വലിയ പ്രത്യേകത. 25,000 രൂപ റേഞ്ചിലുള്ള ഫോണുകളില്‍ ഏറ്റവും വലിയ ബാറ്ററിയാണിതെന്നാണ് കമ്പനി പറയുന്നത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള ഡ്യുവല്‍ റിയര്‍ കാമറകള്‍ ഫോണില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
2400×1080 റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയോട് കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. പാനലില്‍ 120Hz റിഫ്രഷ് റേറ്റും 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉണ്ടായിരിക്കും. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ 3 ആയിരിക്കും ഫോണിന്റെ കരുത്ത്.
ഒഐഎസ് ഉള്ള 50 എംപി പ്രധാന കാമറയും 2 എംപി ഓക്സിലറി കാമറയും 32 എംപി സെല്‍ഫി കാമറയും ഫോണില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 90W ഫാസ്റ്റ് ചാര്‍ജിങ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫണ്‍ടച്ച് ഒഎസ് 15 എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫോണിന് ഏകദേശം 25,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: iqoo z10 5g to launch on april 11