വാട്‌സ്ആപ്പിലെ പോലെ ഇനി SMS ഉം ഡിലീറ്റ് ചെയ്യാം; പുതിയ അപ്‌ഡേറ്റുമായി ഗുഗിൾ മെസേജ്

മെസേജുകൾ 15 മിനിറ്റിനുള്ളിൽ ഇനിമുതൽ അയച്ച ആൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും

dot image

ആൻഡ്രോയിഡ് ഫോണുകളിലെ ഏറ്റവും ജനപ്രിയ ആപ്പുകളിൽ ഒന്നാണ് ഗുഗിൾ മെസേജ്. ഫോണുകളിൽ നിന്ന് ഫോണുകളിലേക്ക് SMS ആയി സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന ഗുഗിൾ മെസേജ് റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് (ആർസിഎസ്) സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

വാട്‌സ്ആപ്പ് നിലവിൽ വന്നതോടെ പ്രാധാന്യം നഷ്ടമായെങ്കിലും ഇപ്പോഴും SMS ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. ഇപ്പോഴിതാ വാട്‌സ്ആപ്പിലെ ജനപ്രിയ സംവിധാനമായ ചാറ്റ് ഡിലീറ്റ് ഇപ്പോൾ ഇതാ ഗുഗിൾ മെസേജിലേക്കും വരാൻ പോവുകയാണ്. മെസേജുകൾ 15 മിനിറ്റിനുള്ളിൽ ഇനിമുതൽ അയച്ച ആൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും.

ഇതിലൂടെ തെറ്റായ സന്ദേശങ്ങൾ അയച്ചാലും ഉപഭോക്താവിന് ഉടനടി അത് ഡിലീറ്റ് ചെയ്യാൻ സാധിക്കും. വാട്ട്സ്ആപ്പിൽ നിലവിൽ ഉള്ള ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറാണ് ഗൂഗിൾ മെസേജിലും ഉടൻ ലഭ്യമാകുന്നത്.

റിമോട്ട് ഡിലീറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ സ്വീകർത്താക്കളുടെ ഫോണുകളിലെയും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഈ സന്ദേശം ഡിലീറ്റ് ചെയ്തു എന്നായിരിക്കും പിന്നീട് സന്ദേശം ലഭിച്ച ആൾക്കും അയച്ച ആൾക്കും കാണാൻ സാധിക്കുക.

സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ ഈ സംവിധാനം ഉപയോഗിക്കണം. ഗൂഗിൾ മെസേജിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പുതിയ അപ്‌ഡേറ്റിൽ ഉപഭോക്താക്കൾക്ക് ആർസിഎസ് യൂണിവേഴ്‌സൽ പ്രൊഫൈൽ ലഭ്യമാകും. അതേസമയം അപ്പ് അപ്‌ഡേറ്റാണെങ്കിലും ആൻഡ്രോയിഡിന്റെ പഴയ വേർഷനാണ് ഫോണിൽ ഉപയോഗിക്കുന്നതെങ്കിൽ മെസേജ് ഡിലീറ്റ് സംവിധാനം പ്രവർത്തിക്കില്ല.

അതേസമയം എന്ന് മുതലാണ് പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് ലഭ്യമാവുകയെന്നത് വ്യക്തമല്ല. നിലവിൽ തിരഞ്ഞെടുത്ത ചില ഉപഭോക്താക്കൾക്ക് ഗൂഗിൾ മെസേജിന്റെ ബീറ്റ ആപ്പ് ലഭിക്കുന്നുണ്ട്.


Content Highlights: You can now delete SMS like in WhatsApp Google Messages with new update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us