ബിഎസ്എന്‍എല്‍ വേറെ ലെവലാണ്; അതിവേഗ ഇന്റര്‍നെറ്റ് വഴി സൗജന്യ ടിവി ചാനലുകള്‍,അതും ഒരാഴ്ചയ്ക്കകം

ഒരാഴ്ചയ്ക്കകം നടപ്പാക്കുന്ന പദ്ധതി ഒരു മാസത്തോളം മുഴുവന്‍ ചാനലുകള്‍ സൗജന്യമായി നല്‍കും

dot image

സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് വഴി ടിവി ചാനലുകള്‍ ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍. വടക്കന്‍ ഡജില്ലകളില്‍ ആരംഭിച്ച പദ്ധതി വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഒരാഴ്ചയ്ക്കകം നടപ്പാക്കുന്ന പദ്ധതി ഒരു മാസത്തോളം മുഴുവന്‍ ചാനലുകള്‍ സൗജന്യമായി നല്‍കും. തുടര്‍ന്ന് 350 ടിവി ചാനലുകള്‍ സൗജന്യമായി ലഭിക്കും. ബാക്കിയുള്ളതിന് നിരക്കുകള്‍ ഈടാക്കും.

400 ചാനലുകളാണ് ആകെ ലഭ്യമാകുക. അതില്‍ 23 എണ്ണം മലയാളമായിരിക്കും. ഫൈബര്‍ ടു ഹോം കണക്ഷനുള്ളവര്‍ക്കാണ് സേവനം ലഭ്യമാകുക. സ്മാര്‍ട്ട് ടിവിയും ഉണ്ടായിരിക്കണം. അണ്‍ലിമിറ്റഡ് വോയ്‌സ് കോളം വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവര്‍ക്ക് നിലവില്‍ നല്‍കുന്നുണ്ട്.

Content Highlights: 354 channels, high-speed internet & calls: BSNL’s IFTV now in Kerala

dot image
To advertise here,contact us
dot image