ഗ്രാഫിക്‌സ് ഡിസൈനർമാരുടെ പണി കളയാനുള്ള പുറപ്പാടാണോ? മസ്‌കിന്റെ ഗ്രോക്ക് AI യിൽ ഇമേജ് എഡിറ്റിങും

ഫോട്ടോഷോപ്പിന് പകരമായി വേണമെങ്കിൽ ഗ്രോക്ക് മാറിയേക്കുമെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്

dot image

എഐ സാങ്കേതിക വിദ്യയുടെ മേഖലയിൽ ദിനംപ്രതി എന്നോണം പുതിയ പരീക്ഷണങ്ങളാണ് നടക്കുന്നത്. ഓരോ തവണയും ആളുകളെ ഞെട്ടിച്ചുകൊണ്ട് പുതിയ മേഖലയിലേക്ക് എഐ കടന്നുവരികയും ചെയ്തിരുന്നു. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന്റെ ഗ്രോക്ക് എഐ പുതിയ അപ്‌ഡേറ്റിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.

2023 നവംബറിൽ റിലീസ് ചെയ്ത ഗ്രോക്ക് 2025 ഫെബ്രുവരിയില്‍ ആണ് പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നത്. എഐയ്ക്ക് നൽകുന്ന പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഇമേജ് ജനറേറ്റ് ചെയ്യാൻ കഴിയുന്ന ഗ്രോക്ക് വൻ ജനപ്രിയമായി മാറിയിരുന്നു.

ഇപ്പോഴിതാ ഗ്രോക്കിന്റെ മറ്റൊരു സവിശേഷത കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇലോൺ മസ്‌ക്. ഗ്രോക്കിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഇമേജുകളിൽ ആവശ്യമായ എഡിറ്റിങുകൾ നടത്താനും ചാറ്റ്‌ബോട്ട് ഉപയോഗിച്ച് കഴിയും. ഇതിന്റെ ചില ഉദാഹരണങ്ങൾ മസ്‌ക് എക്‌സിലൂടെ പരിചയപ്പെടുത്തി.

ചരിത്രപ്രസിദ്ധമായ സ്റ്റാലിന്റെയും നിക്കോളായ് യെഷോവിന്റെയും ചിത്രം ഗ്രോക്ക് ചാറ്റ്‌ബോട്ടിൽ അപ്‌ലോഡ് ചെയ്യുകയും ഇതിൽ നിന്ന് നിക്കോളായ് യെഷോവിനെ പ്രോംപ്റ്റ് നൽകി ഒഴിവാക്കിയതിന്റെയും സ്‌ക്രീൻ ഷോട്ട് മസ്‌ക് പങ്കുവെച്ചു.

ഫോട്ടോഷോപ്പിന് പകരമായി വേണമെങ്കിൽ ഗ്രോക്ക് മാറിയേക്കുമെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ഇമേജുകൾ അപ്‌ലോഡ് ചെയ്ത് വെറും ടെക്സ്റ്റ് പ്രോംപ്റ്റ് മാത്രം നൽകി എഡിറ്റ് ചെയ്യുന്നതോടെ ഗ്രാഫിക്‌സ് ഡിസൈനർമാരുടെ ജോലി അവതാളത്തിലാകുമോയെന്നും നെറ്റിസൺമാർ ചോദിക്കുന്നു. അതേസമയം നിയന്ത്രണങ്ങളില്ലാതെയുള്ള ഗ്രോക്കിന്റെ ഇമേജ് എഡിറ്റിങ് വ്യാപകമായ ദുരുപയോഗത്തിന് കാരണമായേക്കാമെന്നും ആശങ്ക ഉയരുന്നുണ്ട്.

Content Highlights: Elon Musk Reveals Image Editing Features On Grok AI

dot image
To advertise here,contact us
dot image